Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaബുധനൂർ സർവ്വീസ്...

ബുധനൂർ സർവ്വീസ് സഹകരണ ബാങ്കിൽ സ്വർണപണയം തിരിമറി : ഒരാൾ അറസ്റ്റിൽ

ആലപ്പുഴ: മാന്നാർ ബുധനൂർ സർവ്വീസ് സഹകരണ ബാങ്കിൽ സ്വർണ പണയം തിരിമറി നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. ബാങ്കിലെ മുൻ സെക്രട്ടറി ഇൻ ചാർജ് അനീഷ((42)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനൂർ സ്വദേശിയായ രാഹുൽ 2022 ൽ ബുധനൂരിലെ സർവ്വീസ് സഹകരണ ബാങ്കിൽ അഞ്ചേകാൽ പവൻ സ്വർണാഭരണങ്ങൾ പണയം വച്ചിരുന്നു. കഴിഞ്ഞ മാസം തിരിച്ചെടുക്കാൻ എത്തിയപ്പോൾ സ്വർണം ബാങ്കിൽ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്.

തുടർന്ന് മാന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.  ബുധനൂർ സഹകരണ ബാങ്കിൽ പണയം വെച്ച സ്വർണം ഉടമയുടെ അറിവോ സമ്മതമോ കൂടാതെ അവിടെ നിന്നും എടുത്ത് എണ്ണക്കാട്ടുള്ള മറ്റൊരു ബാങ്കിൽ പണയം വെച്ച് സ്വന്തം ആവശ്യത്തിനായി ഉദ്യോഗസ്ഥ കൂടുതൽ പണം വാങ്ങിയാണ് കണ്ടെത്തൽ.

തുടർന്ന് വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കൽ എന്നീ വകുപ്പുകൾ ചേർത്ത് 2022 ൽ സെക്രട്ടറി ഇൻ ചാർജ് ആയിരുന്ന അനീഷക്കെതിരെ പൊലീസ് കേസെടുത്തു.  2023ൽ ബാങ്കിൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്നപ്പോൾ നടത്തിയ ഓഡിറ്റിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അനീഷയെ സസ്പെൻഡ് ചെയ്യുകയും പിന്നീട് ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.

അറസ്റ്റിലായ  അനീഷയെ പൊലീസ് എണ്ണക്കാട് ബാങ്കിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെ നിന്ന് 4 പവൻ സ്വർണം കണ്ടെത്തി. ബാക്കി ഒരു പവൻ കൂടി ഇനിയും കണ്ടെത്താനുണ്ട്. പോലീസ് അന്വേഷണം നടത്തിവരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അയ്യപ്പന് കാണിക്കയായി ഹ്യുണ്ടായ് കാർ

ശബരിമല: ശബരിമല ക്ഷേത്രത്തിൽ അയ്യപ്പന് കാണിക്കയായി ഹ്യുണ്ടായ് ഐ10 നിയോസ്. കെശ്വിൻ ഹ്യുണ്ടായ് ആണ് കാണിക്കയായി പുതിയ കാർ നൽകിയത്. കാറിന്റെ താക്കോൽ എം ഡി ഉദയ്കുമാർ റെഡ്ഡി ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ...

Kerala Lotteries Results : 18-12-2025 Karunya Plus KN-602

1st Prize ₹1,00,00,000/- PO 466601 (NEYYATTINKARA) Consolation Prize ₹5,000/- PN 466601 PP 466601 PR 466601 PS 466601 PT 466601 PU 466601 PV 466601 PW 466601 PX 466601...
- Advertisment -

Most Popular

- Advertisement -