Monday, March 31, 2025
No menu items!

subscribe-youtube-channel

HomeNewsKannurഅശ്വിനി കുമാർ...

അശ്വിനി കുമാർ കൊലകേസില്‍ ഒരാള്‍ മാത്രം കുറ്റക്കാരൻ : 13 എൻഡിഎഫുകാരെ വെറുതെവിട്ടു

കണ്ണൂര്‍ : ആര്‍.എസ്.എസ്. കണ്ണൂര്‍ ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖും ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറുമായ പുന്നാട് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി ചാവശ്ശേരി സ്വദേശി എംവി മർഷൂക്ക് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.കേസില്‍ പ്രതികളായിരുന്ന 13 എൻഡിഎഫ് പ്രവർത്തകരെ കോടതി വെറുതേവിട്ടു.തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയുടെയാണ് വിധി.

2005 മാര്‍ച്ച് 10-നാണ്  അശ്വിനി കുമാറിനെ അക്രമികൾ ബസിൽ കയറി വെട്ടിക്കൊന്നത്. ജീപ്പില്‍ പിന്തുടര്‍ന്നെത്തി ബസ് തടഞ്ഞ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് അശ്വിനി കുമാറിനെ വെട്ടികൊന്നത്. കേസിൽ ശിക്ഷാവിധി നവംബർ 14ന് പ്രസ്താവിക്കും. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ മരണം : ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്താൻ ഇറാൻ

ടെഹ്റാൻ :  ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ വധത്തിന് പ്രതികാരമായി ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്താൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ...

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം

കോഴിക്കോട് : കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (75) ,കണ്ടപ്പൻചാൽ സ്വദേശിനി കമലം (65) എന്നീ രണ്ടു സ്ത്രീകളാണ് അപകടത്തിൽ...
- Advertisment -

Most Popular

- Advertisement -