Monday, April 6, 2026
No menu items!

subscribe-youtube-channel

HomeNewsരാജിയെക്കുറിച്ചുള്ള അഭ്യൂഹം...

രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണുള്ളത്: മന്ത്രി കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം : രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അത്തരം അഭ്യൂഹം നിങ്ങള്‍ക്കേയുള്ളൂ. എനിക്കില്ല, നാട്ടുകാര്‍ക്കുമില്ല. രാജിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഗണേഷ്‌കുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇന്ന് മറ്റാരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലെ. എന്റെ ചോര കുടിക്കാന്‍ നോക്കേണ്ടെന്നും മന്ത്രി ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം തിരുവനന്തപുരത്ത് പൊതുപരിപാടിക്ക് എത്തിയപ്പോഴായിരുന്നു ഗണേഷിന്റെ പ്രതികരണം. മാധ്യമങ്ങളോട് സൗഹൃദം കാണിച്ചതിന് തലയില്‍ കയറിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. നന്നായി പെരുമാറുന്നത് കഴിവുകേടായി കാണരുത്. ഇനി ഒരു സൗഹൃദത്തിനുമില്ല. പഴയ ഗണേഷ് കുമാറായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ടെന്ന് കെഎസ്‌ആര്‍ടിയുടെ ചടങ്ങില്‍ പ്രസംഗിക്കവെ ഗണേഷ് കുമാര്‍ പറഞ്ഞു. മന്ത്രിസഭയ്ക്ക് ഇനി കുറച്ചു ദിവസം കൂടി മാത്രമേയുള്ളൂ. താൻ രാജി വയ്ക്കുമെന്ന് ആരും കരുതേണ്ട. ഇത് തൻ്റെ വിടവാങ്ങല്‍ പ്രസംഗമായി കണക്കാക്കാം. ആര് മന്ത്രിയായി എത്തിയാലും വികസനം തുടരണമെന്നും ഗണേഷ് കുമാർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്ന വിവരം  പോലീസിൽ അറിയിച്ചതിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ചുകയറി മർദ്ദനം : രണ്ട് യുവാക്കൾ അറസ്റ്റിൽ

പത്തനംതിട്ട : വീടിനടുത്ത് പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്ന വിവരം  പോലീസിൽ അറിയിച്ചതിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച രണ്ട് യുവാക്കളെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. വായ്പ്പൂര് കുളത്തൂർ നടുഭാഗം ഒരയ്ക്കൽപാറ...

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി

കൊച്ചി : കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോക്ടർമാർ. ചുണ്ടനക്കിക്കൊണ്ട് മക്കളോട് പുതുവത്സരം നേർന്നെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലേത്തേതിനേക്കാൾ ആരോഗ്യനില...

അനുസ്മരണം

- Advertisment -

Most Popular

- Advertisement -