Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsഓപ്പറേഷൻ ഹണിഡ്യൂക്‌സ്...

ഓപ്പറേഷൻ ഹണിഡ്യൂക്‌സ് : ജി.എസ്.ടി വകുപ്പ് 157.87 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം : ”ഓപ്പറേഷൻ ഹണിഡ്യൂക്‌സ്’ എന്ന പേരിൽ സംസ്ഥാന ജി.എസ്.ടി വകുപ്പ് ഇന്റലിജൻസ് & എൻഫോഴ്‌സ്‌മെന്റ് വിഭാഗം സംയുക്തമായി സംസ്ഥാന വ്യാപകമായി റെസ്റ്റോറന്റുകളിൽ നടത്തിയ പരിശോധനയിൽ 157.87 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി. ഒക്ടോബർ 22 നു വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പരിശോധന ഒക്ടോബർ 23 ന് പുലർച്ചെ വരെ നീണ്ടു.

സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് & എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ 41 യൂണിറ്റുകളാണ് സംയുക്തമായി സംസ്ഥാനത്തുടനീളമുള്ള 42 റെസ്റ്റോറന്റുകളിൽ ഒരേ സമയം പരിശോധന നടത്തിയത്. പ്രാഥമിക കണക്കുകൾ പ്രകാരം 157.87 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പും, 7.89 കോടി രൂപയുടെ നികുതി വെട്ടിപ്പും കണ്ടെത്തി. പരിശോധനയുടെ ഭാഗമായി ഇതുവരെ 68.80 ലക്ഷം രൂപ പിരിച്ചെടുത്തായി സംസ്ഥാന ജി.എസ്.ടി കമ്മീഷണർ അറിയിച്ചു. .

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൂപ്പർഫാസ്റ്റ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ : ദേശീയപാതയിൽ ആലപ്പുഴ ഹരിപ്പാട് ജംഗ്ഷനിൽ കെഎസ്ആർടിസി സൂപ്പർ‌ഫാസ്‌റ്റ്‌ ബസ് ഇടിച്ച് രണ്ട് ബൈക്ക് യാത്രക്കാർ മരിച്ചു. കുമാരപുരം കൊച്ചുകരുനാട്ട്  ചേടുവള്ളിയിൽ  ഗോകുൽ (24),ശ്രീനിലയത്തിൽ  ശ്രീനാഥ് (24) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് റെയില്‍വേ സ്റ്റേഷന് വടക്ക് വശത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 122 (ടെമ്പിള്‍ ഗേറ്റ്) ഫെബ്രുവരി 19 ന് രാവിലെ എട്ടു മണി മുതല്‍ 20 ന് വൈകിട്ട് ആറ് മണി...
- Advertisment -

Most Popular

- Advertisement -