Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeEducationഎൻജിനിയറിംഗ് കോഴ്‌സുകളിലേക്ക്...

എൻജിനിയറിംഗ് കോഴ്‌സുകളിലേക്ക് ഓപ്ഷൻ നൽകാം

തിരുവനന്തപുരം : സംസ്ഥാനത്തെ എൻജിനിയറിംഗ് കോഴ്‌സുകളിലേക്ക് 2025-26 അധ്യയന വർഷത്തെ കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു. ഈ ഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് വിവിധ എൻജിനിയറിംഗ് കോഴ്‌സുകളിലേക്ക് ഓൺലൈൻ ഓപ്ഷനുകൾ സമർപ്പിക്കാം. സർക്കാർ/ എയ്ഡഡ്/ സ്വയംഭരണ എയ്ഡഡ്/ സർക്കാർ കോസ്റ്റ് ഷെയറിംഗ്/ സ്വകാര്യ സ്വാശ്രയ സ്വയംഭരണ എൻജിനിയറിംഗ് കോളേജുകളിലേക്കാണ് ഈ ഘട്ടത്തിൽ ഓപ്ഷനുകൾ ക്ഷണിച്ചത്.

2025-26 ലെ എൻജിനിയറിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ജൂലൈ 16 രാവിലെ 11 മണിവരെ www.cee.kerala.gov.in ലൂടെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികളെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. ഈ ഘട്ടത്തിൽ ലഭ്യമാക്കിയിട്ടുളള ഓപ്ഷനുകൾ തുടർന്നുളള ഘട്ടങ്ങളിൽ പുതുതായി നൽകാൻ സാധിക്കില്ല. പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാ എൻജിനിയറിംഗ് കോഴ്സുകളിലേക്കും ഈ ഘട്ടത്തിൽ തന്നെ ഓപ്ഷനുകൾ നൽകാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120, 2338487.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്ന സംഭവത്തിൽ 2 പേർ പൊലിസ് പിടിയിൽ

റാന്നി : റാന്നി അങ്ങാടിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്ന സംഭവത്തിൽ 2 പേർ പൊലിസ് പിടിയിൽ. നിരവധി കേസുകളിൽ പ്രതികളായ പ്രദീപ്, അനിൽ എന്നിവരാണ് പിടിയിലായത്. തിങ്കൾ രാത്രി 10.50നായിരുന്നു നാടിനെ നടുക്കിയ...

ആറു വയസുകാരിയുടെ കൊലപാതകം : ദുര്‍മന്ത്രവാദം സംശയിച്ച് പോലീസ്

കൊച്ചി : കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസുകാരിയുടെ കൊലയ്ക്ക് പിന്നിൽ ദുര്‍മന്ത്രവാദമെന്ന് സംശയം .നെല്ലിക്കുഴിയിൽ സ്ഥിര താമസമാക്കിയ ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്‍റെ ആറു വയസുകാരിയായ മകൾ മുസ്കാനെ ഇന്നലെയാണ് കൊല്ലപ്പെട്ട നിലയിൽ...
- Advertisment -

Most Popular

- Advertisement -