Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsപി.പി. ദിവ്യയുടെ...

പി.പി. ദിവ്യയുടെ ജാമ്യത്തിനെതിരെ നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

പത്തനംതിട്ട : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി.പി. ദിവ്യയുടെ ജാമ്യത്തിനെതിരെ നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കും. ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നും ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടും. എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നും കോടതിയിൽ അറിയിക്കും .

അതേസമയം,കോന്നി തഹസിൽദാരുടെ ചുമതലയിൽ നിന്ന് ഒഴിവാക്കി പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാറ്റി നൽകണമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ റവന്യൂ വകുപ്പിന് അപേക്ഷ നൽകി .കൂടിയ ഉത്തരവാദിത്തങ്ങൾ വഹിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലെന്നാണ് അപേക്ഷയിൽ പറയുന്നത് .നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് അവധിയിലായ മഞ്ജുഷ അടുത്തമാസം തിരികെ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് അപേക്ഷ നൽകിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷം നടന്നു

തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ നിറപുത്തരി ആഘോഷം നടന്നു. പത്മതീർത്ഥകുളത്തിന്റെ തെക്കേ കൽമണ്ഡപത്തിൽ നിന്നും വാദ്യാഘോഷങ്ങളോടെ തിരുവമ്പാടി കുറുപ്പ് തലയിലേററി കിഴക്കേ നാടകശാല മുഖപ്പിൽ എത്തിച്ച കതിർകറ്റകൾ...

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും

ന്യൂഡൽഹി : രാഹുൽ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതാവാകും. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഹുൽ ഗാന്ധിയോട് കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി. പ്രമേയം രാഹുല്‍ ഗാന്ധി എതിര്‍ത്തില്ല. റായ്ബറേലിയിലാണോ വയനാട്ടിലാണോ...
- Advertisment -

Most Popular

- Advertisement -