കൊച്ചി : മുതിര്‍ന്ന അഭിഭാഷകനും കേരള ഗവര്‍ണറുടെ നിയമ ഉപദേഷ്ടാവുമായ പി ശ്രീകുമാറിനെ കേരള ഹൈക്കോടതിയിലെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിച്ചു.ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്രം പുറത്തിറക്കി. മൂന്നു വര്‍ഷത്തേക്കാണ് നിയമനം.രാജ്യത്തെ ഹൈക്കോടതികളില്‍ എ എസ് ജി പദവി സൃഷ്ടിച്ചശേഷമുള്ള ആദ്യ നിയമനമാണിത്.കേന്ദ്ര സര്‍ക്കാരിനായുള്ള കോടതി വ്യവഹാരങ്ങള്‍ സുഗമമാക്കുന്നതിനായാണ് ഹൈക്കോടതികളില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരുടെ തസ്തികള്‍ സൃഷ്ടിച്ചത്.

പി ശ്രീകുമാര്‍ കേരള ഹൈക്കോടതി അഡീഷണൽ സോളിസിറ്റര്‍ ജനറൽ





