പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം. നാളെ നിശ്ശബ്ദ പ്രചരണമാണ്. എഎൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ പി സരിൻ ,യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ എന്നിവർ തമ്മിലുള്ള ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. 20ാം തിയതി വോട്ടെടുപ്പും 23ാം തിയതി വോട്ടെണ്ണലും നടക്കും.
