പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് കൊല്ലം ജില്ലയിലെ മലനടയിലേക്ക് കെ എസ് ആർ ടി സി ഓർഡിനറി സർവീസിന് തുടങ്ങി. പത്തനംതിട്ടയിൽ നിന്ന് ദിവസവും പകൽ 3.10-നാണ് മലനടയിലേക്ക് സർവീസ്. അടൂർ, മലനട വഴി കരുനാഗപ്പള്ളിയിൽ 5.25-ന് എത്തും. കരുനാഗപ്പള്ളിയിൽനിന്ന് വൈകീട്ട് 5.40-ന് തിരിച്ച് മലനട, അടൂർ വഴി രാത്രി 7.55-ന് പത്തനംതിട്ടയിലെത്തും. രാത്രി ഒമ്പതിനാണ് മലനടയിലേക്ക് പോകുന്നത്. 10.45-ന് മലനടയിലെത്തും.
അടുത്ത ദിവസം രാവിലെ 5.50-ന് മലനടയിൽ നിന്ന് തുടങ്ങുന്ന സർവീസ് കരുനാഗപ്പള്ളിയിൽ 6.40-ന് എത്തും. 7.20-ന് അവിടെനിന്ന് ചക്കുവള്ളി, മലനട, അടൂർ വഴി പത്തനംതിട്ടയിലേക്ക്. 9.40-ന് പത്തനംതിട്ടയിൽ. തുടർന്ന് 11.40-നും 1.25-നും മലയാലപ്പുഴ വഴി തലച്ചിറയിലേക്ക് സർവീസ് നടത്തും. തലച്ചിറയിൽനിന്ന് 12.30-നും 2.10-നും പത്തനംതിട്ടയിലേക്ക് സർവീസ് വരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.