Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsഉണങ്ങിയ ഇല...

ഉണങ്ങിയ ഇല കത്തിക്കുന്നത് കുറയ്ക്കാന്‍ പോര്‍ട്ടബിള്‍ കരിയില സംഭരണിയുമായി പത്തനംതിട്ട നഗരസഭ

പത്തനംതിട്ട : കരിയില കത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമായി കലക്ടറേറ്റ് അങ്കണത്തില്‍ കരിയില സംഭരണി സ്ഥാപിച്ചു . നഗരസഭയുടെ ഓഫീസ് മാലിന്യ സംസ്‌കരണ പദ്ധതിയായ ഫുഡ് സ്‌കേപിംങ്ങിന്റെ രണ്ടാംഘട്ടത്തിലാണ് സംഭരണി ഒരുക്കിയത്. മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനൊപ്പം പുനരുപയോഗം സാധ്യമാക്കുന്ന സംസ്‌കരണ പദ്ധതിയാണ് ഫുഡ്സ്‌കേപ്പിങ്. സംഭരണിയുടെ പ്രവര്‍ത്തനോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യാതിഥിയായി.

കരിയില സംഭരണിയിലൂടെ കമ്പോസ്റ്റ് നിര്‍മാണവും ലക്ഷ്യമിടുന്നു. കൊഴിഞ്ഞു വീഴുന്ന ഇലകള്‍ ദിവസേന സംഭരണിയില്‍ ശേഖരിക്കും. വേനലില്‍ ഉണക്കി കമ്പോസ്റ്റിംഗ് യൂണിറ്റിലേക്ക് മാറ്റും. ഇതിലേക്ക് ജൈവമാലിന്യ സംസ്‌കരണത്തിന് സൂക്ഷ്മ ജീവാണുക്കളെ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഇനോക്കുലം ചേര്‍ത്താല്‍ 30 ദിവസത്തിനുള്ളില്‍ കമ്പോസ്റ്റ് തയ്യാറാകും. ലഭിക്കുന്ന വളം പദ്ധതിയുടെ ഭാഗമായ പച്ചക്കറി തോട്ടത്തില്‍ ഉപയോഗിക്കാം. പരിസ്ഥിതി സൗഹൃദ സംവിധാനമായ സംഭരണി മഴക്കാലത്ത് ഇലകളില്‍ കീടങ്ങള്‍ വളരുന്നത് തടയാനും സഹായിക്കും.

ഐഎസിആര്‍ കൃഷി വിജ്ഞാന കേന്ദ്രമാണ് സംഭരണി ഒരുക്കിയത്. നഗരസഭ ഹരിതകര്‍മ്മസേനക്കാണ് പരിപാലന ചുമതല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എടത്വാ പള്ളിയിൽ അഞ്ച് കോടിയുടെ ജീവകാരുണ്യ പ്രത്യാശഭവന പദ്ധതി ഉദ്ഘാടനം ഇന്ന്

എടത്വാ: എടത്വാ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയുടെ നേതൃത്വത്തില്‍ വാസയോഗ്യമായ സ്വന്തം ഭവനമില്ലാത്ത  കുടുംബങ്ങള്‍ക്ക് പ്രത്യാശ ഭവനങ്ങള്‍ ഒരുക്കുന്നു. പ്രത്യാശഭവനം ജൂബിലി വര്‍ഷം ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മൂന്നിന് എടത്വാ പള്ളി പില്‍ഗ്രിം...

Kerala Lotteries Results : 16-10-2024 Fifty Fifty FF-113

1st Prize Rs.1,00,00,000/- FC 478593 (THIRUR) Consolation Prize Rs.8,000/- FA 478593 FB 478593 FD 478593 FE 478593 FF 478593 FG 478593 FH 478593 FJ 478593 FK 478593...
- Advertisment -

Most Popular

- Advertisement -