ഗാസ : ഗാസയില്‍ ഹമാസിനും യുദ്ധത്തിനുമെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് പലസ്തീനികള്‍ തെരുവിലിറങ്ങി.വടക്കൻ ഗാസയുടെ ബെയ്ത്ത് ലഹിയ മേഖലയിലാണ് പലസ്തീനികൾ പ്രതിഷേധവുമായെത്തിയത്.നിലവിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും ഹമാസ് നേതാക്കൾ ഗാസ വിട്ട് പുറത്തുപോകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. തങ്ങൾക്ക് സമാധാനം വേണമെന്നും ഭക്ഷണം കഴിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
മുഖംമൂടി ധരിച്ച ഹമാസ് അനുകൂലികള്‍ പ്രതിഷേധക്കാരെ ബലമായി പിടിച്ചുമാറ്റിയതായും ഭീഷണിപ്പെടുത്തി പിൻവാങ്ങാൻ നിർദേശിക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.രണ്ട് മാസത്തെ വെടിനിര്‍ത്തലിന് ശേഷം ഗാസയില്‍ ഒരാഴ്ച മുമ്പ് ഇസ്രായേല്‍ സൈനിക നടപടി പുനരാരംഭിച്ചിരുന്നു.