Thursday, January 29, 2026
No menu items!

subscribe-youtube-channel

HomeNewsജനപ്രതിനിധികൾ കക്ഷി...

ജനപ്രതിനിധികൾ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനസേവനം നിർവ്വഹിക്കണം: ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ

തിരുവല്ല: ജനപ്രതിനിധികൾ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനസേവനം നിർവ്വഹിക്കണമെന്ന് ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ പറഞ്ഞു. കേരളത്തിൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട മാർത്തോമ്മാ സഭാംഗങ്ങളായ ജനപ്രതിനിധികളുടെ സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു  മെത്രാപ്പോലിത്താ.

രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി. ജെ. കുര്യൻ സംഗമം ഉദ്ഘാടനം നിർവ്വഹിച്ചു. ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് ഐ എ എസ് മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ അഡ്വ. മാത്യു ടി. തോമസ്, തോമസ് കെ. തോമസ്, സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ, അത്മായ ട്രസ്റ്റി അഡ്വ. അൻസിൽ സഖറിയ കോമാട്ട്,  സാം ഈപ്പൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജോബ് ഡ്രൈവ്

പത്തനംതിട്ട : വിജ്ഞാന കേരളത്തിന്റെ നേതൃത്വത്തില്‍ കല്ലുപ്പാറ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ മാര്‍ച്ച് 29 ന് രാവിലെ ഒമ്പതിന് വെര്‍ച്വല്‍ ജോബ് ഡ്രൈവ് ആരംഭിക്കും. ഡിഡബ്ല്യൂഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. ഏപ്രില്‍...

തൃക്കാര്‍ത്തിക പ്രഭയില്‍ ശബരിമല സന്നിധാനം

ശബരിമല : വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ വ്യാഴാഴ്ച ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിയിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ പ്രത്യേകം സജ്ജമാക്കിയ കളത്തില്‍ കാര്‍ത്തിക ദീപം കൊളുത്തി. മേല്‍ശാന്തി...
- Advertisment -

Most Popular

- Advertisement -