Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsമില്ലറ്റ് കഫേയുമായി...

മില്ലറ്റ് കഫേയുമായി പെരിങ്ങര ഗ്രാമ പഞ്ചായത്ത്

തിരുവല്ല: ചെറുധാന്യങ്ങൾ അടങ്ങിയ പോഷക ഭക്ഷണം  തീൻമേശയിലേക്ക് എത്തിക്കാനൊരുങ്ങി പെരിങ്ങര ഗ്രാമപഞ്ചായത്ത്. പെരിങ്ങര ജംഗ്ഷനിൽ ഗ്രാമപഞ്ചായത്തും കുടുംബശ്രീ  സിഡിഎസും ജഗൻസ് മില്ലറ്റ് ബാങ്ക് തിരുവല്ലയും സംയുക്തമായി ആരംഭിച്ച ‘റെഡി ടു ഈറ്റ് മില്ലറ്റ് കഫേ’ യുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ നിർവഹിച്ചു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ചെറുധാന്യങ്ങളിൽ പാകം  ചെയ്ത ഭക്ഷണത്തിന്റെ ആദ്യ വിതരണം  നടത്തി. മില്ലറ്റ് അവൽ, മില്ലറ്റ് തൈര് സാദം, വെജിറ്റബിൾ സലാഡ് തുടങ്ങിയവ  ലഭ്യമാണ്. സിഡിഎസ്  ചെയർപേഴ്സൺ ഗീതാ പ്രസാദ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അശ്വതി രാമചന്ദ്രൻ, ആർ സനൽകുമാരി, ജഗൻ, സുജിത, കുടുംബശ്രീ  സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രണ്ട് കേസുകളിലായി 5 പേരെ  പൊലീസ് പിടികൂടി

ആറന്മുള : റബർ റോളർ മോഷ്ടിച്ചതിന് 2 കേസുകളിലായി 5 പേരെ ആറന്മുള പൊലീസ് പിടികൂടി. ഇന്ന് രാവിലെ പിടികൂടിയ പ്രതികളുടെ പേരുകൾ അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് പുറത്തുവിട്ടിട്ടില്ല. നാരങ്ങാനം തോന്ന്യാമല പൊത്തകുടുക്കയിൽ ജോയി,ഇലന്തൂർ...

മോഹൻ ഭാ​ഗവതിന്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രം

ന്യൂഡൽഹി : ആർഎസ്എസ് മേധാവി സർസംഘചാലക് മോഹൻ ഭാഗവതിന്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രം . പ്രധാനമന്ത്രിക്കൊരുക്കുന്ന സുരക്ഷയ്‌ക്ക് സമാനമായാണ് മോഹൻ ഭാ​ഗവതിനും സുരക്ഷ നൽ‌കുക. സെഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് അഡ്വാൻസ് സെക്യൂരിറ്റി...
- Advertisment -

Most Popular

- Advertisement -