Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര കൃഷിഭവൻ...

പെരിങ്ങര കൃഷിഭവൻ ഓണം സമൃദ്ധി 2024 കർഷക ചന്ത ആരംഭിച്ചു

തിരുവല്ല : പെരിങ്ങര കൃഷിഭവൻ ഓണം സമൃദ്ധി 2024 കർഷക ചന്ത ചാത്തങ്കേരിയിൽ തുടങ്ങി.കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പെരിങ്ങര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ അഭിമുഖ്യത്തിൽ കർഷകർക്ക് ന്യായവിലയിൽ ഉത്പന്നങ്ങൾ വിറ്റഴിക്കുവാനും സുരക്ഷിതമായ നാടൻ പഴം പച്ചകറി  പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുമായി ഓണസമൃദ്ധി 2024 കർഷക ചന്ത ആരംഭിച്ചത്.

കർഷകരിൽ നിന്നും   പച്ചക്കറികൾ 10% അധികവില നൽകി സംഭരിക്കുന്നതും പൊതു വിപണി വിലയേക്കാൾ 30% വരെ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് വിൽക്കുകയും ചെയ്യുന്നു. 11 മുതൽ 14  വരെ നടത്തപ്പെടുന്ന ചന്തയുടെ ഉദ്ഘാടനം  ചാത്തങ്കേരി ജംഗ്ഷനിൽ പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എബ്രഹാം തോമസ് ഉദ്ഘാടനം നിർവഹിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  ഷീന മാത്യു അധ്യക്ഷത വഹിച്ചു.

പെരിങ്ങര കൃഷി ഓഫീസർ  ഡോ. അഞ്ജു മറിയം ജോസഫ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  റിക്കു മോനി വർഗീസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപഴ്സൺ  ജയ എബ്രഹാം, ബ്ലോക്ക്‌ മെമ്പർ  അനു സി കെ, വാർഡ് മെമ്പർമാരായ  ശാന്തമ്മ ആർ നായർ, മാത്തൻ ജോസഫ്,  സനിൽകുമാരി എസ്,  അശ്വതി രാമചന്ദ്രൻ,  ചന്ദ്രു എസ്, കാർഷിക വികസന സമിതി അംഗങ്ങളായ  പ്രമോദ് ഇളമൺ,  ഓമന മോഹൻദാസ്, അജു ഉമ്മൻ, സുഗോർ, അസിസ്റ്റന്റ് കൃഷി ഓഫീസർ  പ്രേംകുമാരി എൽഎന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

61-ാ മത് ശ്രീഗോശാലകൃഷ്ണ ജലോത്സവം : ആഘോഷ സമിതി രൂപികരിച്ചു

തിരുവല്ല : സെപ്റ്റംബർ 11-ാം തീയ്യതി ചിങ്ങമാസത്തിലെ അശ്വതി നാളിൽ പാണ്ടനാട് മുറിയായിക്കര നെട്ടായത്തിൽ നടക്കുന്ന ചരിത്ര പ്രസിദ്ധവും ആചാരപരവുമായ ശ്രീഗോശാലകൃഷ്ണ ജലോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി ജലോത്സവ കമ്മറ്റി രൂപീകരിച്ചു. ശ്രീഗോശാലകൃഷ്ണ സേവാ...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

പത്തനംതിട്ട:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും. 1950 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയയ്‌ക്കേണ്ടത്. ECI <space> (your voter ID) എന്ന് എസ്എംഎസ് അയക്കുക. 15...
- Advertisment -

Most Popular

- Advertisement -