Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsപി എഫ്...

പി എഫ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം

തിരുവനന്തപുരം : പി എഫ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മിനിമം പെൻഷൻ ഒമ്പതിനായിരം രൂപ ആക്കുക,ക്ഷാമബത്ത ഏർപ്പെടുത്തുക,മുൻകാല സർവീസും പെന്ഷന് പരിഗണിക്കുക പെൻഷൻകാർക്ക് സൗജന്യ മെഡിക്കൽ പദ്ധതി രൂപീകരിക്കുക,ഹയർ ഓപ്‌ഷൻ വിതരണം ത്വരിതപ്പെടുത്തുക പെൻഷൻ,കാൽക്കുലേന് പ്രൊറേറ്റ വ്യവസ്ഥ ഉപേക്ഷിക്കുക, സീനിയർ സിറ്റിസൺസിന്റെ സൗജന്യ ട്രെയിൻ യാത്ര സൗകര്യം പുനസ്ഥാപിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

ബി വിലാസിനി നഗറിൽ (കെഎസ്ആർടി ഇ എ ഹാൾ ) ജില്ലാ പ്രസിഡന്റ് എം ചന്ദ്രബോസിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ INTUC നേതാവ് വി ആർ പ്രതാപൻ, ബി എം എസ് നേതാവ് കെ ജയകുമാർ, എഐടിയുസി നേതാവ് പി എസ് നായിഡു, ഡോക്ടർ കെ എൻ ഹരിലാൽ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

പുതിയ ജില്ലാ പ്രസിഡണ്ടായി എം ചന്ദ്രബോസിനെയും ജില്ലാ ജനറൽ സെക്രട്ടറിയായി സ്വാമി ശേഖരൻ നായരെയും ഖജാൻജിയായി പിജി രാജേന്ദ്രനെയും ഉൾപ്പെടെ 41 പേരുളള പുതിയ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പറവൂരിൽ യുവതിയെ കഴുത്തറത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു

കൊച്ചി : പറവൂരിൽ യുവതിയെ കഴുത്തറുത്ത് കൊന്നശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ചു. വ്യാഴാഴ്ച രാവിലെ 10.30-ഓടെ പറവൂർ ചേന്ദമംഗലത്താണ് സംഭവം നടന്നത് .പറവൂർ ചേന്ദമംഗലം കൊച്ചങ്ങാടിയിൽ സിനോജിന്റെ ഭാര്യ ഷാനു (34) ആണ് കൊല്ലപ്പെട്ടത്....

കേരളത്തിൽ എം പോക്സ് : യുഎഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം : മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചു .കേരളത്തിൽ ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നത്. യുഎഇയിൽ നിന്നെത്തിയ എടവണ്ണ സ്വദേശിയായ 38-കാരനാണ് രോ​ഗം. ഇയാൾ നിലവിൽ മഞ്ചേരി മെഡിക്കൽ...
- Advertisment -

Most Popular

- Advertisement -