കോട്ടയം: പി എം ശ്രീയിൽ നിന്നുള്ള സർക്കാരിൻ്റെ പിന്മാറ്റം സിപിഐയെ ഒപ്പം നിർത്താനാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ് പറഞ്ഞു. ദേശീയ വിദ്യാഭ്യാസ പദ്ധതി പഠിച്ചു കുഴപ്പമില്ല എന്നുപറഞ്ഞ വിദ്യാഭ്യാസ മന്ത്രി എങ്ങനെയാണ് ഇപ്പോൾ പിന്നോട്ട് പോകുന്നതെന്ന് സംസ്ഥാന സെക്രട്ടറി ചോദിച്ചു.
സിപിഐ യുടെ നിലപാടിനെ രക്ഷിക്കാൻ സർക്കാർ ഒരു കത്തയയ്ക്കുന്നതിനപ്പുറം പിഎം ശ്രീ പദ്ധതി ധാരണാ പത്രത്തിൽ ഏകപക്ഷീയമായി പിന്മാറാൻ സംസ്ഥാന സർക്കാരിനാകില്ല. കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും ഒരുമിച്ച് തീരുമാനമെടുക്കാൻ സാധിക്കും. അല്ലെങ്കിൽ കേന്ദ്ര സർക്കാരിന് റദ്ദാക്കാൻ സാധിക്കും. സിപിഐ പറഞ്ഞിട്ട് ഇവിടെ നിന്നും ഒരു കത്ത് അയച്ച് അവസാനിപ്പിക്കാനാകില്ലെന്ന് ഈശ്വര പ്രസാദ് പറഞ്ഞു
വിദ്യാർത്ഥികളെ വഞ്ചിക്കാനാണ് തീരുമാനം എങ്കിൽ നിയമപരമായി നേരിടുമെന്നും സർക്കാരിനെതിരെ സമാനതകളില്ലാത്ത സമരങ്ങൾക്ക് എബിവിപി നേതൃത്വം കടക്കുമെന്നും ഈശ്വരപ്രസാദ് വ്യക്തമാക്കി.






