Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNew Delhiസേവാ തീർത്ഥ്',...

സേവാ തീർത്ഥ്’, ‘കർത്തവ്യ ഭവൻ-1 & 2’ എന്നിവ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ ഓഫീസ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവ ഉൾക്കൊള്ളുന്ന സേവാ തീർത്ഥ് എന്ന കെട്ടിട സമുച്ചയവും കർത്തവ്യ ഭവൻ -1 & 2 ഉം നാളെ ഉച്ചയ്ക്ക് 1:30 ന് പ്രധാനമന്ത്രിനരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 മണിക്ക് സേവാ തീർത്ഥിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയെ അദ്ദേഹം അഭിസംബോധന ചെയ്യും.

ധനകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, കോർപ്പറേറ്റ് കാര്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, സാംസ്കാരിക മന്ത്രാലയം, നിയമ-നീതി മന്ത്രാലയം, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, കൃഷി-കർഷക ക്ഷേമ മന്ത്രാലയം, രാസവസ്തു- രാസവള മന്ത്രാലയം, ഗോത്രകാര്യ മന്ത്രാലയം എന്നിവയുൾപ്പെടെ നിരവധി പ്രധാന മന്ത്രാലയങ്ങൾ കർത്തവ്യ ഭവൻ-1 & 2 ൽ ഉൾക്കൊള്ളുന്നു.

പതിറ്റാണ്ടുകളായി, സെൻട്രൽ വിസ്റ്റ മേഖലയിൽ വിവിധ ഇടങ്ങളിലായി ചിതറിക്കിടന്നിരുന്ന പഴയ കെട്ടിടങ്ങളിലാണ് നിരവധി പ്രധാന ​ഗവൺമെന്റ് ഓഫീസുകളും മന്ത്രാലയങ്ങളും പ്രവർത്തിച്ചിരുന്നത്.ഇവ ഏകോപിപ്പിച്ചുകൊണ്ടാണ് പുതിയ കെട്ടിട സമുച്ചയങ്ങൾ പ്രവർത്തനം ആരംഭിക്കുന്നത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയം ദിവാൻ കവല – കടുവാക്കുളം റോഡിൽ ടാറിങ് : മുന്നറിയിപ്പില്ലാതെ പണികൾ തുടങ്ങിയതോടെ യാത്രക്കാർ  വലഞ്ഞു

കോട്ടയം : നാളുകളായി തകർന്ന് കിടന്ന മണിപ്പുഴ – ദിവാൻ കവല – കടുവാകുളം റോഡിൽ ടാറിങ്ങ് ജോലികൾ ആരംഭിച്ചു. മുന്നറിയിപ്പില്ലാതെ ഇന്ന് രാവിലെ  പണികൾ തുടങ്ങിയതോടെ വാഹന യാത്രക്കാർ  വലഞ്ഞു. ഇതോടെ മണിപ്പുഴ...

നെടുമങ്ങാട് എസ്ഡി പി ഐ -സി പി എം സംഘർഷം : ആംബുലൻസുകൾ തകർത്തു

തിരുവനന്തപുരം : തിരുവനന്തപുരം നെടുമങ്ങാട് എസ്ഡിപിഐ സിപിഎം സംഘ‍ർഷം. ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു സംഘർഷത്തിന് തുടക്കം.സിപിഎം മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചതിനു പിന്നാലെ എസ്ഡിപിഐ പ്രവർത്തകന്റെ...
- Advertisment -

Most Popular

- Advertisement -