തിരുവല്ല : പൊടിയാടി എൽപി സ്കൂൾ 110-ാം വാർഷികം ആഘോഷിച്ചു സ്കൂൾ പിടിഎ പ്രസിഡണ്ട് ആശ രാജേഷിന്റെ അധ്യക്ഷതയിൽ നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന കുമാരി യോഗം ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക ഷെറി ജോൺസൺ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതി മോൾ, വാർഡ് മെമ്പർ വൈശാഖ് എന്നിവർ സംസാരിച്ചു. ഉദ്ഘാടന പരിപാടിക്ക് ശേഷം കുട്ടികൾക്കുള്ള സമ്മാനദാനങ്ങളും വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറി .