കൊച്ചി : ബവ്റിജസ് കോർപറേഷനിലെ ഔട്ട്‍ലെറ്റിൽ മദ്യലഹരിയില്‍ പൊലീസുകാരന്റെ അതിക്രമം.പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്ന് കളയാൻ ശ്രമിക്കുകയും തടഞ്ഞ വനിതാ ജീവനക്കാരിയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു.എറണാകുളം പട്ടിമറ്റത്താണ് സംഭവം. ജീവനക്കാരുടെ പരാതിയിൽ പൊലീസ് ഡ്രൈവർ ഗോപിയെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെയാണ് ഗോപി പട്ടിമറ്റത്തെ ബീവറേജ് ഔട്ട്ലെറ്റിൽ എത്തിയത്. മദ്യലഹരിയിൽ ആയിരുന്ന ഇയാൾ മദ്യക്കുപ്പിയെടുത്ത് ബിൽ അടയ്‌ക്കാതെ പുറത്തേക്ക് പോയി.തടയാൻ ശ്രമിച്ച വനിതാ ജീവക്കാരി ഉൾപ്പെടെയുള്ളവരെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു.ഉന്തിലും തള്ളിലും ബെവ്കോ ഔട്ട്ലെറ്റിന്റെ വാതിലും തകർത്തു. പൊതുമുതൽ നശിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട് .