പത്തനംതിട്ട : പത്തനംതിട്ട ചിറ്റാറിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍ ആര്‍ രതീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ചിറ്റാറിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത് .മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
