തിരുവല്ല : ചക്കുളത്ത് കാവ് പൊങ്കാലയിൽ പങ്കെടുക്കുന്ന ഭക്തർക്ക് സഹായത്തിനായി ചക്കുളത്ത് കാവ് ശ്രീഭഗവതി ക്ഷേത്രവും ചക്കുളത്തമ്മ സേവാസമിതിയുടെയും സംയുക്ത നേതൃത്വത്തിൽ നടത്തുന്ന ഭക്തജന സേവാകേന്ദ്രങ്ങളുടെ പ്രവർത്തനോദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ നിർവഹിച്ചു.ചക്കുളത്തമ്മ സേവാ സമിതി ചെയർമാൻ ഹരി പി നായർ അധ്യക്ഷത വഹിച്ചു.
ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പ്രതാപചന്ദ്രവർമ അനുഗ്രഹ പ്രഭാഷണം നടത്തി.ചക്കുളത്ത്കാവ് ക്ഷേത്രം ട്രസ്റ്റ് അംഗം ആനന്ദൻ നമ്പൂതിരി,മുനിസിപ്പൽ ചെയർപേർസൺ അനു ജോർജ്, വി. ആർ. രാജേഷ്, വിശാഖ് വെൺപാല, ഷീല വർഗീസ്, അഭിലാഷ് വെട്ടിക്കാടൻ, ശോഭ വിനു, ജി. ശ്രീകാന്ത്,ജിബിൻ കാലായിൽ, ടോണി ഇട്ടി,രാധാകൃഷ്ണൻ കുറ്റൂർ,രോഷിത് കൃഷ്ണ, എന്നിവർ പ്രസംഗിച്ചു.