Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsചക്കുളത്തുകാവില്‍ പൊങ്കാല...

ചക്കുളത്തുകാവില്‍ പൊങ്കാല ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ചക്കുളത്തുകാവ്:  ചക്കുളത്തുകാവില്‍ പൊങ്കാലക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 13 നാണ് പൊങ്കാല. തുരുവല്ലാ മുതല്‍ തകഴി വരെയും, എം.സി. റോഡില്‍ ചങ്ങനാശേരി-ചെങ്ങന്നൂര്‍- പന്തളം റുട്ടിലും, മാന്നാര്‍-മാവേലിക്കര റുട്ടിലും, മുട്ടാര്‍-കിടങ്ങറാ, വീയപുരം-ഹരിപ്പാട് റൂട്ടിലും പൊങ്കാല അര്‍പ്പിക്കുന്നതിനായി ഭക്തര്‍ ഇടം പിടിച്ചു തുടങ്ങി.

3001 വോളന്‍ന്റിയേഴ്‌സ് പുറമെ, പോലീസ്, കെ.എസ്.ആര്‍.ടി.സി, ആരോഗ്യ വകുപ്പ്, ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, എക്‌സൈസ്, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്, റവന്യു തുടങ്ങിയ വിവിധ വകുപ്പുകളുടെ സേവനം പത്തനംതിട്ട, ആലപ്പുഴ ജില്ലാ കളക്ടര്‍മാരുടെ മേല്‍ നോട്ട ത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

2000-ല്‍ പരം പോലീസിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് താല്‍കാലിക ഹെല്‍ത്തുസെന്ററുകള്‍ തുറന്നു. ചെങ്ങന്നൂര്‍ മുതല്‍ തകഴി വരെ വാഹന പാര്‍ക്കിംഗിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂള്‍ മൈതാനത്ത് പാര്‍ക്കു ചെയ്യാം.

കോട്ടയം, തൃശൂര്‍, പുനലൂര്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ തിരുവല്ലാ മുന്‍സിപ്പില്‍ സ്റ്റേഡിയത്തിലും, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ തിരുവല്ലാ, എടത്വാ പോലീസ് സ്റ്റേഷന്‍, വാട്ടര്‍ അതേറിറ്റി എടത്വാ സെന്റ് അലോഷ്യസ് കോളേജ്, ഹോളി എയ്ഞ്ചല്‍സ് സ്‌കൂള്‍ എന്നീ മൈതാനങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. കെ.എസ്.ആര്‍.റ്റി.സി ബസ്സുകള്‍ക്കായി നീരേറ്റുപുറം എഎൻസി ജംഗ്ഷൻ, തലവടി പഞ്ചായത്ത് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ താല്‍ക്കാലിക ബസ്സ് സ്റ്റാന്റ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

വിവിധ സാമൂഹ്യ, സാമുദായിക, സാംസ്‌കാരിക രാഷ്ട്രീയ സന്നദ്ധസംഘടനകളുടെ ആഭിമുഖ്യത്തില്‍ സൗജന്യ ഭക്ഷണവിതരണവും, ചികിത്സയും ഭക്തജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും.

പുലര്‍ച്ചെ 4 ന് നിര്‍മ്മാല്യദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയും തുടര്‍ന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കില്‍ നിന്നും ട്രസ്റ്റ് പ്രസിഡന്റും മുഖ്യകാര്യദര്‍ശിയായ  രാധാകൃഷ്ണന്‍ നമ്പൂതിരി പകരുന്ന തിരിയില്‍ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്‌നി പ്രോജോലിപ്പിച്ചു  പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.

ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ കേന്ദ്ര ടൂറിസം, പെട്രോ ളിയം & പ്രകൃതിവാതകം കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും, സഹധര്‍മ്മിണി രാധിക സുരേഷ് ഗോപിയും പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ആർ സി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാൻ  റെജി ചെറിയാന്‍ മുഖ്യാതിഥിയാകും. ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരിയുടെ കാര്‍മ്മിക നേതൃത്വത്തില്‍ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂ തിരി എന്നിവരുടെ ആഭിമുഖ്യത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും.

11 ന് 500- ല്‍ അധികം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.

വൈകിട്ട് 5 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന് ക്ഷേത്ര കാര്യദര്‍ശി മണികുട്ടന്‍ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. ക്ഷേത്ര മുഖ്യകാര്യദര്‍ശി  രാധാകൃഷണന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും, കുട്ടനാട് എം.എല്‍ എ തോമസ്സ്. കെ. തോമസ്സിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി  കെ.ബി. ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. മാവേലിക്കര എം.പി. കൊടിക്കുന്നില്‍ സുരേഷ് മുഖ്യാതിഥിയായിരിക്കും. ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരി മംഗളാരതി സമര്‍പ്പിക്കുകയും വെസ്റ്റ് ബംഗാള്‍ഗവര്‍ണ്ണര്‍ ഡോ.സി.വി ആനന്ദബോസ് ഐ.എ.എസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്‌നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങുകൾ നിര്‍വഹിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 06-09-2025 Karunya KR-722

1st Prize : ₹1,00,00,000/- KD 264265 (IDUKKI) Consolation Prize ₹5,000/- KA 264265 KB 264265 KC 264265 KE 264265 KF 264265 KG 264265 KH 264265 KJ 264265 KK...

ഓണം കളറാക്കാന്‍ കുടുംബശ്രീ ഓണച്ചന്തകള്‍

ചെങ്ങന്നൂർ : ഓണം വര്‍ണാഭമാക്കാന്‍ വ്യത്യസ്ത വിഭവങ്ങളുമായി കുടുംബശ്രീ ഓണച്ചന്തകള്‍. ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി ബസ്സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച ജില്ലാതല മേളയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ജില്ലയിലെ മുഴുവന്‍ സി.ഡി.എസ്സുകളിലും ഓണം വിപണന മേള...
- Advertisment -

Most Popular

- Advertisement -