Monday, April 6, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശേരി റവന്യൂടവറിന്റെ...

ചങ്ങനാശേരി റവന്യൂടവറിന്റെ ശോച്യാവസ്ഥ : കേരളാ കോണ്‍ഗ്രസ് സമരത്തിലേക്ക്

ചങ്ങനാശേരി : ചങ്ങനാശേരി റവന്യൂടവറിന്റെ ശോച്യാവസ്ഥ പരിഹരിക്കുക എന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് സമരപരിപാടികള്‍ ആരംഭിച്ചു. ദീര്‍ഘനാളുകളായി തകരാറിലായ ലിഫ്റ്റ് പ്രവര്‍ത്തന സജ്ജമാക്കുക, ടോയിലറ്റുകളുടെ കേടുപാടുകള്‍ പരിഹരിച്ച് ഉപയോഗക്ഷമമാക്കുക, കുടിവെള്ളം ലഭ്യമാക്കുക, പരിസരങ്ങള്‍ വൃത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് സമരം.

ഇതോടനുബന്ധിച്ച് നടന്ന സായാഹ്ന ധര്‍ണ്ണ കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ.ലാലി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മാത്തുക്കുട്ടി പ്ലാത്താനം അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ചെറിയാന്‍ ചാക്കോ, വിനു ജോബ്, ജോര്‍ജുകുട്ടി മാപ്പിളശ്ശേരി, ആര്‍. ശശിധരന്‍ നായര്‍, സിബിച്ചന്‍ ചാമക്കാല, കെ.എഫ്. തോമസ്, ജേക്കബ് വാരിക്കാടന്‍, ജോസുകുട്ടി നെടുമുടി, സന്തോഷ് ആന്റണി, സച്ചിന്‍ സാജന്‍ ഫ്രാന്‍സിസ്, ഡിസ്‌നി പുളിമൂട്ടില്‍, സെബാസ്റ്റ്യന്‍ സ്രാങ്കല്‍, റോയി ചാണ്ടി, ജോസഫ് ചെമ്പകശ്ശേരി, മിനി വിജയകുമാര്‍, ഇ.സി. അച്ചാമ്മ, സൈന തോമസ്, സിബിച്ചന്‍ ഇടശ്ശേരിപറമ്പില്‍, ജോഷി കുറുക്കന്‍കുഴി, ജെയിംസുകുട്ടി പതാരംചിറ, ബിനു മൂലയില്‍, കുഞ്ഞ് കൈതമറ്റം, മാത്യു തെക്കനാട്ട്, ബേബിച്ചന്‍ ഓലിക്കര, അപ്പച്ചന്‍കുട്ടി കപ്യാരുപറമ്പില്‍, ജസ്റ്റിന്‍ പാലത്തിങ്കല്‍, സി.കെ.രാജു, ഫിലിപ്പ് മുണ്ടകത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കട്ടിളപ്പാളി സ്വര്‍ണമായിരുന്നു എന്നതിന് രേഖകൾ ഹാജരാക്കിയില്ല : കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി : ശബരിമലയിലെ കട്ടിളപ്പാളി സ്വര്‍ണമായിരുന്നു എന്നതിന് രേഖകൾ ഹാജരാക്കാത്തതിന് സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.മുന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എൻ. വാസുവിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം . കട്ടിളപ്പാളി സ്വർണം പൊതിഞ്ഞതാണെന്ന് ദേവസ്വം...

സ്കൂൾ കായിക മേള :ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയ്ക്ക് കോട്ടയത്ത് സ്വീകരണം നൽകി

കോട്ടയം : ഒക്ടോബർ 21 ന് തിരുവനന്തപുരത്താരംഭിക്കുന്ന 67 -ാമത് സംസ്ഥാന സ്കൂൾ കായിക മേളയിലെ ചാമ്പ്യൻമാർക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയ്ക്ക് കോട്ടയത്ത് സ്വീകരണം നൽകി. കുടമാളൂർ ഗവണ്മെന്റ് എച്ച്.എസ്.എൽ.പി സ്കൂളിൽ നടന്ന...
- Advertisment -

Most Popular

- Advertisement -