Tuesday, March 31, 2026
No menu items!

subscribe-youtube-channel

HomeNewsഒറ്റപ്പെട്ട മഴയ്ക്ക്...

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത : 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്.  കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്. വ്യാഴാഴ്ച വരെ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത പറയുന്നു.

ഒറ്റപ്പെട്ട മഴ പല ജില്ലകളിലും തുടരുമ്പോഴും ചൂടിനു കുറവില്ല. പകല്‍ സമയത്ത് പൊതുവേ ചൂട് കൂടുതലായിരിക്കും. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പകല്‍ 11 മുതല്‍ ഉച്ച കഴിഞ്ഞ് 3  വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെല്ല് കൃഷിവകുപ്പ്  നേരിട്ട്  കർഷകരിൽ നിന്നും സംഭരിക്കുന്നത്  ആദ്യം : മന്ത്രി പി പ്രസാദ്

ആലപ്പുഴ : കേരളത്തിൽ ആദ്യമായിട്ടാണ് കൃഷിനാശത്തിന്റെ ഭാഗമായി കർഷകർ പ്രതിസന്ധിയിലായപ്പോൾ കൃഷിവകുപ്പ്  നേരിട്ട് നെല്ല് സംഭരിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഉപ്പുവെള്ളം കയറിയ പാടശേഖരങ്ങളിലെ നെല്ല് , ഓയിൽ പാം...

ട്രംപിന് തിരിച്ചടി : ജന്മാവകാശ പൗരത്വം നിർ‌ത്തലാക്കുന്ന ഉത്തരവിന് സ്റ്റേ

ന്യൂയോർക്ക് : ജന്മാവകാശ പൗരത്വം നിർ‌ത്തലാക്കുന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. ഉത്തരവ് നടപ്പിലാക്കാനുള്ള നീക്കം സിയാറ്റിലിലെ ഫെഡറൽ ജഡ്ജ് താൽക്കാലികമായി തടഞ്ഞു. ട്രംപിന്റെ ഉത്തരവ് ന​ഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് അഭിപ്രായപ്പെട്ട...
- Advertisment -

Most Popular

- Advertisement -