Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsKannurജില്ലാ പഞ്ചായത്ത്...

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു പി പി ദിവ്യയെ നീക്കി : മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചേക്കും

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയ പി പി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും നീക്കി .കെ.കെ.രത്‌നകുമാരിയായിരിക്കും പകരം പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത് . ദിവ്യയെ പ്രതി ചേർത്ത് ഇന്നലെ കോടതിയിൽ കണ്ണൂർ ടൗൺ പൊലീസ് റിപ്പോർട്ട്‌ നൽകിയിരുന്നു.

അതേസമയം,കേസിൽ മുൻകൂർ ജാമ്യം തേടി പിപി ദിവ്യ ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയേക്കും. ദിവ്യയെ ഇന്ന് പോലീസ് ചോദ്യം ചെയ്‌തേക്കും.നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. കൂടുതൽ പേരെ പ്രതി ചേർക്കുമെന്നും സൂചനയുണ്ട് .

പ്രെട്രോൾ പമ്പിന്റെ ഫയൽ നീക്കത്തിൽ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഒരാഴ്ച കൊണ്ട് എൻഒസി ഫയൽ തീർപ്പാക്കിയെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴയിൽ യുവാവും വിദ്യാർഥിനിയും ട്രെയിനിന് മുന്നിൽചാടി മരിച്ചു

ആലപ്പുഴ : ആലപ്പുഴ കരുവാറ്റയിൽ യുവാവും വിദ്യാർഥിനിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു.ചെറുതന കാനകേയിൽ ശ്രീജിത്ത് (38), പള്ളിപ്പാട് കാട്ടുപറമ്പിൽ വീട്ടിൽ മോഹനന്റെ മകൾ ദേവു (17) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക്...

ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത രാജിവെച്ചു

തിരുവനന്തപുരം : ഓർത്തോഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത രാജിവെച്ചു. രാജിക്കത്ത് കാതോലിക്കാ ബാവയ്ക്ക് കൈമാറി. ചില തർക്കങ്ങൾ സഭയിൽ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് രാജി എന്നാണ് സൂചന. ഭദ്രാസനാധിപൻ സ്ഥാനത്തിന്...
- Advertisment -

Most Popular

- Advertisement -