Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsഅപ്പർകുട്ടനാട്ടിൽ പുഞ്ചകൃഷിക്ക്...

അപ്പർകുട്ടനാട്ടിൽ പുഞ്ചകൃഷിക്ക് ഒരുക്കങ്ങൾ ആരംഭിച്ചു

തിരുവല്ല: അപ്പർകുട്ടനാട്ടിൽ പുഞ്ചകൃഷിക്ക് ഒരുക്കങ്ങൾ ആരംഭിച്ചു. പെരിങ്ങര മേപ്രാൽ  പടവിനകം ബി പാടശേഖരത്തിൽ വെള്ളം വറ്റിക്കാനായി പമ്പിംഗ്ജോലികൾ തുടങ്ങിയത്. പാടത്തെ കവടയും വരിയും കിളിർപ്പിക്കാനാണ് വെള്ളം വറ്റിക്കുന്നത്. കിളിർത്ത വരിനെല്ല് വീണ്ടും വെള്ളം കയറ്റി അഴുകി നശിപ്പിക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി തുലാം ഒന്നിന് കൃഷി ഇറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

അതേ സമയം പുതിയ മോട്ടറും പെട്ടിയും പറയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് സർക്കാരിൻ്റെ ഭാഗത്തു നിന്നും നടപടി ഉണ്ടായില്ലെന്നും, കർഷകരുടെ ആശങ്ക പരിഹരിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും പാടശേഖര സമിതി കൺവീനർ പറഞ്ഞു.

പാടശേഖര സമിതി പ്രസിഡന്റ് ചെല്ലപ്പൻ പെരുന്നിലം, സെക്രട്ടറി രാജൻ കോലത്ത്, കൺവീനർ പ്രസാദ് കറുകയിൽ, പമ്പിംഗ് കോൺട്രാക്ടർ അനിൽ പൗലോസ് വാണിയപ്പുരയിൽ, ഭരണസമിതി അംഗങ്ങളായ ജയകുമാർ പെരുന്നിലം, ബിജു മമ്പഴ, പൗലോസ്,ബിജു കുരുവിക്കാട്, സജീവൻ കൈതവന, അനിയച്ചൻ വെട്ടുചിറ, ബിജു പാലത്തിട്ട എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഷിരൂരിൽ അർ‌ജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനു വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. നാവിക സേനയുടെ നേതൃത്തിൽ ​ഗം​ഗാവലി പുഴ കേന്ദ്രീകരിച്ചാകും ഇന്ന് തിരച്ചിൽ നടത്തുക.ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ...

വീട്ടുമുറ്റം ഇടിഞ്ഞു തോട്ടിലേക്ക് വീണു: ആറംഗ കുടുംബം അപകട ഭീതിയിൽ

തിരുവല്ല : നിരണം വില്യാരിയിൽ വീട്ടുമുറ്റം ഇടിഞ്ഞു തോട്ടിലേക്ക് വീണതിനെ തുടർന്ന് ആറംഗ കുടുംബം അപകട ഭീതിയിൽ. വില്യാരിയിൽ ഹരീഷ് ഭവനിൽ ഹരിദാസിന്റെ വീട്ടുമുറ്റമാണ്  ബുധനാഴ്ച രാത്രി പെയ്ത ശക്തമായ മഴയെ തുടർന്ന്...
- Advertisment -

Most Popular

- Advertisement -