Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല സന്ദർശനത്തിനായി...

ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി മേയ് 18ന് കേരളത്തിലെത്തുന്നു

തിരുവനന്തപുരം: ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി  ദ്രൗപദി മുർമു മേയ് 18ന് കേരളത്തിലെത്തുന്നു. ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു. രാഷ്ട്രപതി സന്ദർശിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും.

ശബരിമല സന്ദർശനത്തിന് ശേഷം കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുകയെന്നാണ് റിപ്പോർട്ട്. രാഷ്ട്രപതിയുടെ സന്ദർശനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കാൻ സംസ്ഥാന സർക്കാരിന് വിവരം ലഭിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

മേയ് 14നാണ് ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൂപ്പര്‍ ക്ലോറിനേഷന്‍ നാളെ

ആലപ്പുഴ : അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ വിവിധ പമ്പ് ഹൗസുകളില്‍ നിന്നും വിതരണം ചെയ്യുന്ന ജലം ജൂലൈ രണ്ട് മുതല്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്നതിനാല്‍ അന്നേദിവസം ഉപയോഗിക്കരുതെന്ന് അസിസ്റ്റന്റ്...

കെഎസ്‌യു നഴ്‌സിംഗ് കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം : നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്‌സിംഗ് കോളജ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ  ദുരൂഹത ഉണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട്  കെഎസ്‌യു ജില്ലാ കമ്മിറ്റി നഴ്‌സിംഗ് കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും...
- Advertisment -

Most Popular

- Advertisement -