അടൂരിൽ നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന ഹരിശ്രീ എന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. ബസ് മറ്റൊരു കാറിൽ തട്ടി കാൽനട യാത്രികനായ പഴകുളം സ്വദേശിയ്ക്കും പരുക്കേറ്റു. പരുക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കെ പി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു
അടൂർ ഡിവൈഎസ്പി ജി.സന്തോഷ്കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതിനിടെ അപകടം നടന്ന് അര മണിക്കൂർ കഴിഞ്ഞാണ് പോലീസ് സംഘവും ആംബുലൻസും എത്തിയതെന്നും നാട്ടുകാർ പരാതിപ്പെട്ടു.