Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsPathanamthittaകുടിവെള്ളം പൊതുജനങ്ങള്‍...

കുടിവെള്ളം പൊതുജനങ്ങള്‍ ശ്രദ്ധാപൂര്‍വം വിനിയോഗിക്കണം;വാട്ടര്‍ അതോറിറ്റി

പത്തനംതിട്ട : ജലഅതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളം പൊതുജനങ്ങള്‍ ശ്രദ്ധാപൂര്‍വം വിനിയോഗിക്കണമെന്നും ദുരുപയോഗം പരമാവധി കുറയ്ക്കണമെന്നും വാട്ടര്‍ അതോറിറ്റി.

പൊതുടാപ്പുകളില്‍ നിന്നും ഹോസ് ഉപയോഗിച്ച് വെളളം ശേഖരിക്കല്‍, പൊതു പൈപ്പില്‍ നിന്നും വെള്ളം ചോര്‍ത്തല്‍, ഗാര്‍ഹിക കണക്ഷനുകളില്‍ മീറ്റര്‍ പോയിന്റില്‍ നിന്നല്ലാതെ വെളളം ശേഖരിക്കല്‍, പൊതു ടാപ്പില്‍ നിന്നുളള വെളളം ഉപയോഗിച്ച് വാഹനം കഴുകല്‍, തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. കുടിവെളളം പാഴാക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 25000 രൂപ വരെ പിഴ ഈടാക്കും.

ഗാര്‍ഹിക കണക്ഷനുകളില്‍ നിന്ന് കുടിവെള്ളം കൃഷിക്കും വാഹനം കഴുകുന്നതിനും ഉപയോഗിക്കുന്നത് കുറ്റകരമാണ്. ജലഅതോറിറ്റിയുടെ ജലസ്രോതസുകള്‍ മലിനമാക്കുക, മാലിന്യങ്ങള്‍ നിക്ഷേപിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കും പിഴയും മറ്റു നിയമനടപടികളും സ്വീകരിക്കുമെന്നും തിരുവല്ല വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡിസിസി ട്രഷററുടെ ആത്മഹത്യ : ഐ.സി. ബാലകൃഷ്ണൻ എം എൽ എ യെ അറസ്‌റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു

വയനാട് : വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻറെ ആത്മഹത്യ കേസിൽ പ്രേരണ കുറ്റം ചുമത്തപ്പെട്ട എംഎൽഎ ഐ സി ബാലകൃഷ്ണൻ എംഎൽഎയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. പ്രേരണകുറ്റം ചുമത്തിയതിൽ...

ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി : വെന്റിലേറ്ററിൽ തുടരും

കൊച്ചി : കലൂർ സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽനിന്ന് വീണു പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിത്സ തുടരും.അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ല. ...
- Advertisment -

Most Popular

- Advertisement -