Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramഎസ് പി...

എസ് പി യുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പി.വി.അൻവറിന്റെ കുത്തിയിരുപ്പ് സമരം

മലപ്പുറം : എസ് പി എസ്. ശശിധരന്‍റെ ഔദ്യോഗിക വസതിയ്ക്കു മുന്നിൽ കുത്തിയിരുപ്പ് സമരവുമായി പി.വി. അന്‍വര്‍ എം എൽ എ .എസ്പി ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുക എന്നാവശ്യപ്പെട്ടാണ് എംഎല്‍എയുടെ സമരം.

ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക, പൊലീസ് വയർലെസ് സന്ദേശം പ്രക്ഷേപണം ചെയ്ത മറുനാടൻ മലയാളി ചാനൽ ഉടമയിൽ നിന്നും കൈക്കൂലി വാങ്ങി രക്ഷിച്ച എഡിജിപി എം ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് ജയിലിൽ അടയ്ക്കുക തുടങ്ങിയ ആരോപണങ്ങളെഴുതിയ ബാനറുകളും സ്ഥാപിച്ചുകൊണ്ടാണ് പി വി അന്‍വറിന്‍റെ കുത്തിയിരിപ്പ് പ്രതിഷേധം.പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്പി ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ...

വയനാട് പുനരധിവാസം സർക്കാർ അലഭാവം വെടിയണം- അപു ജോൺ ജോസഫ്

തിരുവല്ല: വയനാട് ദുരന്തത്തിൽ ഇരയായവർക്ക് ഭവന നിർമ്മാണവും അടക്കമുള്ള പദ്ധതികളിൽ സർക്കാർ അലഭാവം വെടിഞ്ഞ് ഉടൻ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ഐടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അപു ജോൺ...
- Advertisment -

Most Popular

- Advertisement -