തിരുവനന്തപുരം : മേയറാക്കാമെന്ന് പറഞ്ഞാണ് മത്സരത്തിനിറക്കിയതെന്നും തിരഞ്ഞെടുപ്പിന് ശേഷം എന്തോ കാരണംകൊണ്ട് അത് മാറ്റിയെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ശാസ്തമംഗലം കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ. ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിക്കുന്നതിനിടെയാണ് ശ്രീലേഖ തുറന്നടിച്ചത്. പത്തു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള ചുമതലയാണ് ആദ്യം നൽകിയത്.മത്സരിക്കാൻ വിസമ്മതിച്ച തന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചത് .തന്നെ ജയിപ്പിച്ചവര്‍ ഇവിടെയുള്ളതിനാലാണ് കൗണ്‍സിലറായി അഞ്ചുവര്‍ഷം തുടരാമെന്ന് തീരുമാനിച്ചതെന്നും ആര്‍ ശ്രീലേഖ പറഞ്ഞു.

മേയറാക്കാമെന്ന് പറഞ്ഞാണ് മത്സരത്തിനിറക്കിയത് ; ആര്‍ ശ്രീലേഖ





