തിരുവനന്തപുരം : സംസ്ഥാനത്ത് ട്രെയിൻ സർവീസിൽ ചില മാറ്റങ്ങൾ വരുത്തി റെയിൽവേ. ജൂലൈ 19 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് (12695) തിരുവനന്തപുരം നോര്‍ത്തില്‍ (പഴയ കൊച്ചുവേളി) യാത്ര അവസാനിപ്പിക്കും. ജൂലൈ 20 മുതല്‍ ഓഗസ്റ്റ് ഒൻപത് വരെ തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് (12696) തിരുവനന്തപുരം നോര്‍ത്തില്‍ നിന്നായിരിക്കും പുറപ്പെടുക.
ജൂലൈ 26 ന് താഴെ പറയുന്ന ട്രെയിനുകൾ കോട്ടയത്തിന് പകരം ആലപ്പുഴ വഴി ആയിരിക്കും സര്‍വീസ് നടത്തുക. ചെന്നൈ മെയില്‍ (12624), ഗംഗനഗര്‍ എക്‌സ്പ്രസ്സ് (16312), ബാംഗ്ലൂര്‍ ഹംസഫര്‍ (16319), വിവേക് എക്‌സ്പ്രസ് (22503), അമൃത എക്‌സ്പ്രസ് (16343), മംഗലാപുരം എക്‌സ്പ്രസ്സ് (16347).