Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsരമേശ് ചെന്നിത്തല...

രമേശ് ചെന്നിത്തല എം. എൽ. എ തിരുവല്ലാ സഭാ ആസ്ഥാനങ്ങളിലെത്തി

തിരുവല്ല: മാർത്തോമാ സഭയുടെ മേലധ്യക്ഷൻ ഡോ.തിയഡോഷ്യസ് മർത്തോമ മെത്രാപ്പോലീത്തയെ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല എം. എൽ. എ സഭാ ആസ്ഥാനത്തെത്തി സന്ദർശിച്ചു ചർച്ച നടത്തി .മുൻ കാലങ്ങളിൽ സഭ നൽകിയിരുന്ന പിന്തുണ അദ്ദേഹം അനുസ്മരിച്ചു . മണിപ്പൂരിൽ ഉണ്ടായിട്ടുള്ള വംശീയ കലാപവും അതിൽ കോൺഗ്രസ് പാർട്ടിയും യു. ഡി. എഫും എടുത്തിട്ടുള്ള നിലപാടുകൾ ചർച്ചയിൽ പങ്കുവെക്കുകയും ചെയ്തു.

അധികാരത്തിൽ എത്തിയാൽ പൗരത്വ ബില്ലിൽ ഇന്ത്യ മുന്നണി കർക്കശനിലപാട് സ്വീകരിക്കും എന്ന് മാർത്തോമാ സഭ അധ്യക്ഷനെ അറിയിക്കുകയുണ്ടായി.
സഭാ ആസ്ഥാനത്തെത്തിയ രമേശ് ചെന്നിത്തലയെ സഭാ സെക്രട്ടറി റവ. എബി. ടി. മാമൻ , സഭാ ട്രസ്റ്റി അഡ്വ.അൻസിൽ കോമാട്ട് എന്നിവർ ചേർന്ന് സ്വീകരിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് റോജി കാട്ടാശേരി ഒപ്പമുണ്ടായിരുന്നു.

തുടർന്ന് ബിലീവ്വേഴ്സ് ചർച്ച് സഭാ ആസ്ഥാനത്തെത്തി സഭാ അദ്ധ്യഷൻ ഡോ. അത്താനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയെ സന്ദർശിച്ചു. ബിലീവ്വേഴ്സ് മെഡിക്കൽ കോളേജ് മാനേജർ ഫാ. സിജോ പന്തപ്പള്ളിൽ സ്വീകരിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹി മുൻ മന്ത്രി കൈലാഷ് ​ഗെഹ്‌‍ലോട്ട് ബിജെപിയിൽ

ന്യൂഡൽഹി : ആം ആദ്മി പാർട്ടിയുടെ നേതാവും ഡൽഹി മുൻ മന്ത്രിയുമായ കൈലാഷ് ​ഗെഹ്‌‍ലോട്ട് ബിജെപിയിൽ ചേർന്നു .കഴിഞ്ഞ ദിവസമാണ് കൈലാഷ് ​ഗെഹ്‍ലോട്ട് മന്ത്രി സ്ഥാനവും പാർട്ടി അംഗത്വവും രാജി വച്ചത്.ഡൽഹിയിലെ ബിജെപി...

ഉയർന്ന താപനില മുന്നറിയിപ്പ്

കോട്ടയം : കേരളത്തിൽ ഇന്നും നാളെയും (08/02/2025 & 09/02/2025) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി...
- Advertisment -

Most Popular

- Advertisement -