കൊച്ചി : ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. അറസ്റ്റ് ഒഴിവാക്കുന്നതിനായി വേടൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത് . പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വേടൻ ഒളിവിലാണ് .നിരവധി സംഗീത ഷോകൾ റദ്ദാക്കിയിട്ടുണ്ട്. കേസിൽ മുൻകൂർ ജാമ്യത്തിനായി വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 18-ാം തീയതിയാണ് കേസ് ഹൈക്കോടതി പരിഗണിക്കുന്നത്.