Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsAdoorആലപ്പുഴ എംപ്ലോയബിലിറ്റി...

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷന്‍ ക്യാമ്പ് ജൂലൈ 31 ന് അടൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍

പത്തനംതിട്ട : ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷന്‍ ക്യാമ്പ് ജൂലൈ 31 ന് രാവിലെ 10 ന് അടൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടത്തും. കുറഞ്ഞത് പ്ലസ് ടു യോഗ്യതയുള്ള 35 വയസില്‍ താഴെ പ്രായമുള്ള ഐ.ടി.ഐ, ഡിപ്ലോമ, ബിരുദ-ബിരുദാനന്തര ബിരുദം , പാരാമെഡിക്കല്‍, മറ്റ് പ്രോഫഷണല്‍ യോഗ്യതയുള്ള അടൂര്‍ താലൂക്കിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം.

ഒറ്റത്തവണയായി രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ആലപ്പുഴയിലേയും സംസ്ഥാനത്താകെയുമുള്ള എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെയും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങള്‍/ജോബ്ഫെയര്‍ എന്നിവയില്‍ പങ്കെടുക്കാം. സോഫ്റ്റ് സ്‌കില്‍, കമ്പ്യൂട്ടര്‍ പരിശീലനവും ഉദ്യോഗാര്‍ഥികള്‍ക്ക് ലഭ്യമാക്കും.

യോഗ്യരായവര്‍ ബയോഡേറ്റ , 250 രൂപ, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് , സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവയുമായി ജൂലൈ 31 ന് രാവിലെ 10 ന് അടൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തിച്ചേരണം. ഫോണ്‍ : 0477-2230624, 8304057735, 04734 224810.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവാവിന് മർദ്ദനമേറ്റ സംഭവത്തിൽ ടിപ്പർ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു

പത്തനംതിട്ട : വാര്യാപുരം ഭവൻസ് വിദ്യാമന്ദിർ പരിസരത്ത് നിന്ന് പച്ച മണ്ണ് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിന് മർദ്ദനമേറ്റ സംഭവത്തിൽ ടിപ്പർ ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. ശാസ്താംകോട്ട പള്ളിശേരിക്കൽ സ്വദേശി മുനീറിനാണ്...

കെഎസ്ആർടിസി പഞ്ചപാണ്ഡവ ക്ഷേത്ര യാത്രയ്ക്ക് ഒക്ടോബർ രണ്ടിന് സമാപനം

ആറന്മുള : പള്ളിയോട  സേവാ സംഘവും കെഎസ്ആർടിസിയും സംയുക്തമായി നടത്തിവരുന്ന പഞ്ചപാണ്ഡവ ക്ഷേത്ര യാത്ര ഒക്ടോബർ രണ്ടിന് സമാപിക്കും. ആറന്മുളയിലെ വള്ള സദ്യയുടെ സമാപനവും അന്നാണ്. കെഎസ്ആർ ടി സി ഇതുവരെ134 ട്രിപ്പുകൾ നടത്തി....
- Advertisment -

Most Popular

- Advertisement -