മോസ്കോ : നീണ്ടു നിൽക്കുന്ന കടുത്ത പനിയും രക്തം ചുമച്ചു തുപ്പുന്നതും ലക്ഷണങ്ങളായ അജ്ഞാത വൈറസ് രോഗം റഷ്യയിൽ വ്യാപിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. മാർച്ച് 29-നാണ് അജ്ഞാത വൈറസിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത് .കടുത്ത പനിയും കഠിനമായ ചുമയും ശരീരവേദനയും രക്തം ചുമച്ച് തുപ്പുന്ന അവസ്ഥയും ചിലർക്ക് അനുഭവപ്പെടുന്നുവെന്നും ഇൻഫ്ലുവൻസ, കോവിഡ് 19 പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ഫലമാണ് ലഭിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ റിപ്പോർട്ടുകൾ റഷ്യൻ ആരോഗ്യ വിഭാഗം തള്ളിക്കളഞ്ഞു.രാജ്യത്ത് പുതിയ വൈറസ് ബാധ കണ്ടെത്തിയിട്ടില്ലെന്നും സാധാരണ ശ്വാസകോശ അണുബാധകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.