Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsഉത്തരകൊറിയ സന്ദർശിച്ച്...

ഉത്തരകൊറിയ സന്ദർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ

സോൾ : 24 വർഷങ്ങൾക്ക് ശേഷം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരകൊറിയ സന്ദർശിച്ചു .ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങിൽ എത്തിയ പുടിൻ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോം​ഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തും. റഷ്യൻ പ്രതിരോധ മന്ത്രിയും ഉപപ്രധാനമന്ത്രിയും പുടിനൊപ്പമുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ ഉൾപ്പെടുന്ന പങ്കാളിത്ത കരാറിൽ റഷ്യയും ഉത്തരകൊറിയയും ഒപ്പുവെച്ചേക്കും.

പുട്ടിന്റെ സന്ദർശനത്തെ ആശങ്കയോടെയാണ് പാശ്ചാത്യ ലോകം നോക്കിക്കാണുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ ആയുധ കൈമാറ്റത്തിനുള്ള ചർച്ചകൾ നടത്തുവാനാണോ സന്ദർശനമെന്നാണ് പാശ്ചാത്യ ലോകത്തിന്റെ ആശങ്ക. ഉത്തരകൊറിയയുമായി ആയുധക്കരാറിൽ ഏർപ്പെടാൻ യുഎന്നിന്റെ വിലക്കുള്ളതാണ്. 2000 ജൂലൈയിലാണ് പുടിൻ ഇതിന് മുൻപ് ഉത്തര കൊറിയ സന്ദർശിച്ചത്. 2023 സെപ്റ്റംബറിൽ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോം​ഗ് ഉൻ റഷ്യയിൽ സന്ദർശനം നടത്തിയിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രിതൃസ്മരണയിൽ തോണ്ടറക്കടവിൽ ആയിരങ്ങൾ ബലിയർപ്പിച്ചു

തിരുവല്ല: പ്രിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി കർക്കിടകവാവ് ദിനത്തിൽ ആയിരങ്ങൾ കുറ്റൂർ മഹാദേവക്ഷേത്ര ആറാട്ടുകടവായ മണിമലയാറ്റിലെ തോണ്ടറ കടവിൽ വാവു ബലി അർപ്പിച്ചു.ചെട്ടികുളങ്ങര ശെല്‍വരാജ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആയിരുന്നു ബലിതർപ്പണ ചടങ്ങുകൾ. വെള്ളപ്പൊക്കത്തിൻ്റ് പശ്ചാത്തലത്തിൽ പോലീസിന്റെയും...

അയ്യപ്പ സംഗമത്തിൽ സംഘപരിവാറിനേയും കേന്ദ്രമന്ത്രിമാരെയും ക്ഷണിക്കും :  പി.എസ്. പ്രശാന്ത്

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിൽ സംഘപരിവാറിനേയും കേന്ദ്രമന്ത്രിമാരെയും ക്ഷണിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ആഗോള അയ്യപ്പ സംഗമത്തിൽ വേർതിരിവും രാഷ്ട്രീയവും ഇല്ല. ശബരിമലയുടെ വികസന കാര്യത്തിൽ ആരേയും...
- Advertisment -

Most Popular

- Advertisement -