ന്യൂഡൽഹി : ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫിന്റെ എംപിമാർ ഇന്ന് പാർലമെന്റ് വളപ്പിൽ പ്രതിഷേധിക്കും. കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുന്നത് .സംസ്ഥാനത്തെ എസ്‌ഐടി അന്വേഷണത്തിന് തടസങ്ങളുണ്ടെന്നും കേസിൽ ഇനിയും ഒരുപാട് വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും ആന്റോ ആന്റണി ആരോപിച്ചു.






