Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല നട...

ശബരിമല നട തുറന്നു

ശബരിമല : മണ്ഡലമകരവിളക്ക് മ​ഹോത്സവത്തിനായി ശബരിമല നട തുറന്നു.തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷാണ്‌ നടതുറന്നത്. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാ​ഗമായി ഒരുമണിക്കൂർ നേരത്തെയാണ് നട തുറന്നത്. പുതുതായി ചുമതലയേൽക്കുന്ന മേൽശാന്തിമാരെ ആനയിച്ച് ശ്രീകോവിലിലേക്ക് എത്തിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ പമ്പയിൽനിന്നു സന്നിധാനത്തേക്കു ഭക്തരെ കയറ്റിവിട്ടിരുന്നു. 30,000 പേരാണ് ഇന്ന് വെർച്വൽ ക്യൂ വഴി ദർശനം ബുക്ക് ചെയ്തിട്ടുള്ളത്. നാളെ പുലർച്ചെ മൂന്ന് മണിക്ക് നടതുറക്കുന്നതോടെ മണ്ഡലകാല പൂജകൾക്ക് തുടക്കമാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മീനഭരണി മഹോത്സവവും ഭാഗവത സപ്താഹ യജ്ഞവും

ചെങ്ങന്നൂർ : തിരുവൻവണ്ടൂർ, നന്നാട് ശ്രീകോട്ടയത്ത് കാവ് ഭദ്രകാളീക്ഷേത്രത്തിലെ മീനഭരണി മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും 30 മുതൽ ഏപ്രിൽ 10 വരെ നടക്കും. 30 ,31 ദിവസങ്ങളിൽ പറയ്‌ക്കെഴുന്നെള്ളിപ്പ് ഉണ്ടാകും. ഏപ്രിൽ 1-ന് രാവിലെ 6...

അരൂര്‍ തുറവൂര്‍ എലിവേറ്റഡ് ഹൈവേ: പടിഞ്ഞാറേ റോഡ് നിര്‍മാണത്തിനായി ഗതാഗതം ഇന്ന് (ജൂലൈ 12) രാത്രി മുതല്‍ തടയും

ആലപ്പുഴ: തുറവൂര്‍ അരൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എലിവേറ്റഡ് ഹൈവേയുടെ പടിഞ്ഞാറുഭാഗത്തെ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇന്ന് (വെള്ളിയാഴ്ച) രാത്രി 10 മണിയോടെ ആരംഭിക്കും. ഈ റോഡിലൂടെയുളള ഗതാഗതം രാത്രിമുതല്‍...
- Advertisment -

Most Popular

- Advertisement -