ശബരിമല: മീനമാസപൂജകൾ പൂർത്തിയാക്കി ശബരിമലക്ഷേത്രനട ഇന്ന് രാത്രി പത്ത് മണിയോടെ അടച്ചു. ഉച്ചപ്പൂജയ്ക്ക് മുമ്പായി സഹസ്രകലശാഭിഷേകം, കളഭാഭിഷേകം എന്നിവയും നടത്തി. തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. മേൽശാന്തി അരുൺ കുമാർ നമ്പൂതിരി സഹകാർമികത്വം വഹിച്ചു. തുടർന്ന് സഹസ്രകലശപൂജയും പടിപൂജയും നടന്നു.
ഇന്നലെയും ഇന്നും ശബരിമലയിൽ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ശബരിമല ഉത്സവത്തിനായി ഏപ്രിൽ ഒന്നിന് വൈകീട്ട് നട തുറക്കും. ഏപ്രിൽ രണ്ടിനാണ് കൊടിയേറ്റ്. 11-ന് ആറാട്ട് നടക്കും.