ശബരിമല: കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട 15 ന് വൈകിട്ട് 5ന് തുറക്കും. കർക്കടകം ഒന്നായ 16 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ നെയ്യഭിഷേകം, ഉദയാസ്തമയ പൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ദർശനത്തിന് എത്തുന്ന ഭക്തർക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്യാവുന്നതാണ്.
അതേ സമയം കർക്കട മാസ പൂജയ്ക്ക് ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് യാത്രാ സൗകേര്യം ഒരുക്കുന്നതിനായി കെ എസ് ആർ ടി സി 77 ബസുകൾ സർവീസ് നടത്തും. പമ്പ – നിലയ്ക്കൽ 39 ബസുകളും, ചെങ്ങന്നൂർ ഡിപ്പോ 23, പത്തനംതിട്ട 10, കുമളി 5 ബസുകൾ എന്നിങ്ങനെയാണ്.