Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeSportsസമദൃഷ്ടി ഇൻക്ലൂസീവ്...

സമദൃഷ്ടി ഇൻക്ലൂസീവ് ഫുട്‌ബോൾ ലഹർ 11-ന് തിരുവല്ലയിൽ

പത്തനംതിട്ട: ഭിന്നശേഷി സഹോദരങ്ങൾ ലോകകപ്പ് ഫുട്‌ബോളിന്റെ മാസ്മരികതയിൽ പങ്കാളികളാകുന്ന സമദൃഷ്ടി ഇൻക്യൂസീവ് ഫുട്‌ബോൾ ലഹർ 2026 ശനിയാഴ്ച തിരുവല്ല മുനിസിപ്പൽ പാർക്കിൽ നടക്കും.

സക്ഷമ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിൽ ജില്ലയിലെ വിവിധ സ്‌പെഷൽ സ്‌കൂളുകൾ, ഭിന്നശേഷി സ്ഥാപനങ്ങൾ, പൊതുവിദ്യാലയങ്ങൾ, സന്നദ്ധസംഘടനകൾ എന്നിവിടങ്ങളിൽ നിന്ന് നൂറുകണക്കിന് മത്സരാർത്ഥികൾ പങ്കെടുക്കും. ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ മുൻ ഇന്റർനാഷണൽ ഗോൾകീപ്പർ കെ.ടി. ചാക്കോ ഉദ്ഘാടനം ചെയ്യും.

രാവിലെ 9.30-ന് രജിസ്‌ട്രേഷൻ, ഉദ്ഘാടന സമ്മേളനം. തുടർന്ന് വിവിധ വിഭാഗങ്ങളിലായി മത്സരങ്ങൾ ആരംഭിക്കും. ഭിന്നശേഷിക്കാർ വ്യക്തിപരമായും ടീമായും പങ്കെടുക്കുന്ന ഫുട്‌ബോൾ മേളയിലൂടെ കളിയിലൂടെ സമത്വം- പങ്കാളിത്തത്തിലൂടെ ഉൾക്കൊള്ളൽ എന്നസന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു.

ഉച്ചക്ക് 12.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകും. വിശദവിവരങ്ങൾക്ക് -9447364398, 9446506310. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്രവാതച്ചുഴി : സംസ്ഥാനത്ത് മഴ കനക്കും

തിരുവനന്തപുരം : തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴി വരും മണിക്കൂറിൽ ന്യൂനമർദ്ദമായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു .തെക്കു കിഴക്ക് അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു...

കാറ്ററിംഗ് യൂണിറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന: 8 കാറ്ററിംഗ് യൂണിറ്റുകളുടെ പ്രവർത്തനം നിർത്തിവയ്പിച്ചു

തിരുവനന്തപുരം : മധ്യ കേരളത്തിൽ കാറ്ററിംഗ് യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുജനങ്ങൾ വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും...
- Advertisment -

Most Popular

- Advertisement -