Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsKochiചേരാനല്ലൂർ സംഭവം...

ചേരാനല്ലൂർ സംഭവം : കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ മാറ്റി

കൊച്ചി : ചേരാനല്ലൂർ വാഹനാപകടക്കേസിലെ നടപടികളിലെ വീഴ്ചകളെത്തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാറിന് പകരം ആര്‍.നിശാന്തിനിക്കാണു ചുമതല നൽകിയിരിക്കുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമാണ് നടപടി.

ചേരാനല്ലൂർ അപകടവുമായി ബന്ധപ്പെട്ട് പോലീസ് തലത്തിലുണ്ടായ ഗുരുതര വീഴ്ചകളെത്തുടർന്നാണ് അടിയന്തര അഴിച്ചുപണി.അപകടമുണ്ടാക്കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കു ജാമ്യം ലഭിക്കാനാകുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തി ആദ്യം കേസെടുത്തതു ഗുരുതര വീഴ്ചയാണെന്ന് എഡിജിപി പി.വിജയന്‍ ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒമ്പതാം നാരായണീയ പാരായണയജ്ഞം

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ അംബായാഗം 2026ന്റെ ഭാഗമായി നടക്കുന്ന 21 ദിവസത്തെ നാരായണീയ പാരായണയജ്ഞത്തിന്റെ ഒമ്പതാം ദിനത്തിൽ അഞ്ച് സമിതികൾ പാരായണം സമർപ്പിച്ചു. യോഗക്ഷേമസഭ സംസ്ഥാന കൗൺസിൽ അംഗം പി. മാധവൻ നമ്പൂതിരി...

മുന്‍കൂർ ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ

കൊച്ചി : ബലാത്സംഗക്കേസ് പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുന്‍കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ.രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത് .പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ...
- Advertisment -

Most Popular

- Advertisement -