ചങ്ങനാശ്ശേരി : സ്വയം തൊഴില്‍ ഈ കാലഘട്ടത്ത് ഏറ്റവും നിവാര്യമാണെന്ന് കാനഡയിലെ മിസിസാഗ് രൂപതാ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍ പറഞ്ഞു. തുരുത്തി മര്‍ത്ത് മറിയം ഫൊറോന പളളിയില്‍ ചാസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വയം തൊഴില്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ പൂര്‍വ്വികള്‍ സ്വയം തൊഴില്‍ ചെയ്ത് അവരുടെ കഴിവുകള്‍ സമൂഹത്തിലേയ്ക്ക് പ്രദാനം ചെയ്തിരുന്നു. അതിലൂടെ സാമ്പത്തികമായും, നമ്മുടെതായ തനിമയും നമ്മുടെ നാടിന് സ്വന്തമായിരുന്നു എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വികാരി ഫാ.ജേക്കബ് ചീരംവേലില്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജൂലിയസ് തീമ്പലങ്ങാട്ട്, ഫാ.മാത്യു കാഞ്ഞിരംകാലാ, ഫാ.ജോണി മണിയങ്കേരില്‍, കൈക്കാരന്‍മാരായ ജോബി അറയ്ക്കല്‍, വിനോദ് കൊച്ചീത്ര, സാബിച്ചന്‍ കല്ലുകളം, ജോബി കാര്യാടി എന്നിവര്‍ പ്രസംഗിച്ചു.






