Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsട്രംപിന് തിരിച്ചടി...

ട്രംപിന് തിരിച്ചടി : ജന്മാവകാശ പൗരത്വം നിർ‌ത്തലാക്കുന്ന ഉത്തരവിന് സ്റ്റേ

ന്യൂയോർക്ക് : ജന്മാവകാശ പൗരത്വം നിർ‌ത്തലാക്കുന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. ഉത്തരവ് നടപ്പിലാക്കാനുള്ള നീക്കം സിയാറ്റിലിലെ ഫെഡറൽ ജഡ്ജ് താൽക്കാലികമായി തടഞ്ഞു. ട്രംപിന്റെ ഉത്തരവ് ന​ഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് അഭിപ്രായപ്പെട്ട കോടതി14 ദിവസത്തേക്ക് തുടർനടപടികൾ സ്റ്റേ ചെയ്തു.

അധികാരമേറ്റതിന് പിന്നാലെയാണ് ജന്മവകാശ പൗരത്വം ഒഴിവാക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവച്ചത്. ഉത്തരവനുസരിച്ച് മാതാപിതാക്കളിലൊരാൾക്കെങ്കിലും പൗരത്വമോ ഗ്രീൻ കാർഡോ ഇല്ലെങ്കിൽ അവർക്ക് ജനിക്കുന്ന കുഞ്ഞിന് യുഎസിൽ പൗരത്വം ലഭിക്കില്ല. ഡെമോക്രാറ്റുകൾ ഭരിക്കുന്ന വാഷിം​ഗ്ടൺ, അരിസോണ, ഇല്ലിനോയ്സ്, ഒറീ​ഗൺ‌ എന്നീ സംസ്ഥാനങ്ങളാണ് ട്രംപിന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം കുറിച്ചു

തിരുവനന്തപുരം : കേരളത്തിന്റെ തലസ്ഥാനത്തിന് പുസ്തക തലസ്ഥാനമാകാനുള്ള സർവ യോഗ്യതയുമുണ്ടെന്നും ഇതിനായി യുനെസ്‌കോയ്ക്ക് നിയമസഭാ സ്പീക്കർ കത്തയയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ എൽ ഐ ബി...

അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലി (ആര്‍മി) സമാപിച്ചു

പത്തനംതിട്ട : കേരളത്തിലെ ഏഴ് തെക്കന്‍ ജില്ലകളിലെ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം) ഉദ്യോഗാര്‍ഥികള്‍ക്കായി കൊടുമണ്‍ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടത്തിയ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് റാലി (ആര്‍മി) സമാപിച്ചു. ബെംഗളൂരുവിലെ...
- Advertisment -

Most Popular

- Advertisement -