Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsപെൺകുട്ടിക്ക് നേരെ...

പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം:  രണ്ടുപേർ  അറസ്റ്റിൽ

തിരുവല്ല: പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ രണ്ടുപേരെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. 14 വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ ഇരവിപേരൂർ പടിഞ്ഞാറ്റോതറ സ്വാതി ഭവനിൽ തുളസീദാസ് (36) , കിഴക്കൻ ഓതറ മോടിയിൽ വീട്ടിൽ ശ്രീജിത്ത് ( 34) എന്നിവരാണ് അറസ്റ്റിലായത്.

തനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വിവരം കഴിഞ്ഞ ദിവസം പെൺകുട്ടി കൂട്ടുകാരിയുമായി പങ്കുവെച്ചു. തുടർന്ന് കൂട്ടുകാരി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ എത്തി നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി തനിക്ക് നേരെ നടന്ന പീഡന വിവരം വെളിപ്പെടുത്തിയത്.

ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ നിർദ്ദേശ പ്രകാരം തിരുവല്ല പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായ തുളസീദാസ് ഈ മാസം പന്ത്രണ്ടാം തീയതിയും ശ്രീജിത്ത് 2023 ഓഗസ്റ്റ് മാസത്തിലാണ് ലൈംഗിക അതിക്രമം നടത്തിയതെന്ന് പെൺകുട്ടി പോലീസിൽ മൊഴി നൽകി. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കുമെന്ന് തിരുവല്ലാ പോലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 12-09-2024 Karunya Plus KN-538

1st Prize Rs.8,000,000/- PA 329312 (MANANTHAVADY) Consolation Prize Rs.8,000/- PB 329312 PC 329312 PD 329312 PE 329312 PF 329312 PG 329312 PH 329312 PJ 329312 PK 329312...

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും അന്വേഷണം അവസാനിപ്പിച്ചു

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം.റിപ്പോർട്ടുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത 34 കേസുകളിലെയും നടപടികള്‍ അവസാനിപ്പിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതിജീവിതകൾക്ക്...
- Advertisment -

Most Popular

- Advertisement -