Tuesday, March 10, 2026
No menu items!

subscribe-youtube-channel

HomeNewsദേശീയപാത ഉപരോധത്തിൽ...

ദേശീയപാത ഉപരോധത്തിൽ ഷാഫി പറമ്പിലിന് തടവും പിഴയും

പാലക്കാട് : ദേശീയപാത ഉപരോധത്തിൽ വടകര എംപി ഷാഫി പറമ്പിലിന് തടവും പിഴയും.1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ആണ് ശിക്ഷ. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണ് പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഷാഫി പറമ്പിലിന് ശിക്ഷ വിധിച്ചത്.

വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ചാണ് ദേശീയപാത ഉപരോധം നടത്തിയത്. ഷാഫി പറമ്പിൽ ഹാജരാകാൻ തയ്യാറാകാത്തതിനെ തുടർന്ന് കോടതി കഴിഞ്ഞ ആഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കേസിൽ ഒമ്പതാം പ്രതിയായ പി. സരിൻ കോടതിയിൽ ഹാജരായി 500 രൂപ പിഴ അടച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന കാര്യത്തിൽ  സർക്കാരുകൾ പരസ്പരം മത്സരിക്കുകയാണ് –  തോമസ് ജോസഫ്

തിരുവല്ല: തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരസ്പരം മത്സരിക്കുകയാണെന്ന് യൂ. ടി. യൂ. സി സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ് ആരോപിച്ചു.  യൂ. ടി. യൂ. സി...

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണം

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണം ആരംഭിച്ചു. 19 മുതൽ അടിയന്തരമല്ലാത്ത സേവനങ്ങൾ ബഹിഷ്കരി​ക്കും.അത്യാഹിത വിഭാഗം, ലേബർ റൂം, ഐ.സി.യു, കിടത്തി ചികിത്സ എന്നീ സേവനങ്ങൾ...
- Advertisment -

Most Popular

- Advertisement -