തിരുവല്ല : JCI തിരുവല്ലയുടെ 17 മത് മേഖലതല ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെൻ്റ് ഈഡൻ സ്പോർട്സ് ഹബ്ബിൽ നടന്നു. തിരുവനന്തപുരം മുതൽ വൈക്കം വരെയുള്ള സോണിൽ നിന്നും 20 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ JCI Quilon വിജയികളായി. JCI കൊല്ലം ടൗൺ റണ്ണേഴ്സ് അപ്പും JCI കറുകച്ചാൽ മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് JCI നാഷണൽ വൈസ് പ്രസിഡന്റ് ഹർഷവർധൻ റെഡ്ഡി സമ്മാന വിതരണം നടത്തി. JCI തിരുവല്ലാ പ്രസിഡൻ്റ് ജെറി ജോഷി തൊട്ടിയിൽ അദ്ധ്യക്ഷനായിരുന്നു. ജോബ് മൈക്കിൽ MLA വിശിഷ്ടാതിഥിയായിരുന്നു, ശ്യാം കുമാർ, ജൂബി എബ്രഹാം, പ്രോഗ്രാം ഡയറക്ടേഴ്സ് ആയ റിജോ എബ്രഹാം, കുര്യൻ ചെറിയാൻ, സുനിത് വർഗീസ്, നിതിൻ , ഷിബിൻ , ഷിനു തോമസ്,സുജിത് കുമാർ, ഹാഷിം മുഹമ്മദ്, ഡോ .രാജീവ് , ദിലീപ് ഇടത്തല,ടോജി,ജെയിംസ് ,ജോഷി ജോർജ്ജ്, അഡ്വ അഭിലാഷ് ചന്ദ്രൻ, അജയ് എസ് നായർ, മനോജ് കുമാർ, ഗണേഷ് എസ് പിള്ള, റിൻസൺ ,സുനിൽ , ജെറിൻ കൊണ്ടൂർ ,തുടങ്ങിയവർ സംസാരിച്ചു.