Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുൽ മാങ്കൂട്ടത്തിലിന്റെ...

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിവരങ്ങൾ സ്പീക്കറെ രേഖാമൂലം അറിയിച്ച് എസ്ഐടി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ബലാൽസംഗക്കേസിൽ അറസ്റ്റ് ചെയ്ത വിവരം സ്പീക്കറെ എസ്ഐടി രേഖാമൂലം അറിയിച്ചു. എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയ ശേഷം അയോഗ്യതാ നടപടിക്ക് തുടക്കമായേക്കും.റിപ്പോർട്ട് ലഭിച്ചാലുടൻ പ്രിവ്‌ലിജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിടുമെന്ന് കഴിഞ്ഞ ദിവസം സ്പീക്കർ അറിയിച്ചിരുന്നു.

അതേസമയം,പീഡനക്കേസിലെ അതിജീവിതയ്ക്കെതിരായ രാഹുലിന്റ ഭീഷണി സന്ദേശങ്ങൾ പുറത്ത് വന്നു .അതിജീവിത എന്തുചെയ്താലും അതിന്റെ ബാക്കി താൻ ചെയ്യുമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ പരാതികൾ വന്നതിന് പിന്നാലെയാണ് ടെലഗ്രാം വഴി അതിൻ്റെ വിശദാംശങ്ങൾ മൂന്നാമത്തെ കേസിലെ അതിജീവിത രാഹുലിനോട്ചോദിക്കുന്നത്. രാഹുലിനെ പാർട്ടിയിൽ തിരിച്ചെടുക്കുന്ന ദിവസം നേരിൽ കാണണമെന്നും മറ്റുള്ളവരുടെ ജീവിതം തകർത്തിട്ട് രാഹുൽ സൂപ്പർ ഹീറോ ആകേണ്ടെന്നും യുവതി രാഹുലിനോട് ചാറ്റില്‍ പറയുന്നുണ്ട്. താഴാവുന്നതിൻ്റെ മാക്സിമം താൻ താഴ്ന്നു, ക്ഷമിക്കാവുന്നതിൻ്റെ ലിമിറ്റൊക്കെ പണ്ടേ കഴിഞ്ഞതാണെന്നും ടെലഗ്രാമിൽ യുവതി പറയുന്നു 

രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 19-10-2024 Karunya KR-676

1st Prize Rs.80,00,000/- KJ 107065 (KOLLAM) Consolation Prize Rs.8,000/- KA 107065 KB 107065 KC 107065 KD 107065 KE 107065 KF 107065 KG 107065 KH 107065 KK 107065...

കാണാതായ കൗമാരക്കാരിയെ ഇരുപതുകാരനൊപ്പം കണ്ടെത്തി: തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ

പന്തളം : കാണാതായ കൗമാരക്കാരിയെ കാട്ടിനുള്ളിൽ നിന്നും പന്തളം പോലീസ്  കണ്ടെത്തിയ സംഭവത്തിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന് ഇരുപതുകാരനെ അറസ്റ്റ് ചെയ്തു. വെണ്മണി സ്വദേശി  തൊട്ടലിൽ വീട്ടിൽ ശരൺ ( 20) ആണ്...
- Advertisment -

Most Popular

- Advertisement -