Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsസാമൂഹ്യസുരക്ഷ, ക്ഷേമനിധി...

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഇന്നു മുതല്‍ വിതരണം

തിരുവനന്തപുരം: 62 ലക്ഷം പേര്‍ക്ക് 1600 രൂപ വീതം, സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഇന്നു മുതല്‍ വിതരണം ചെയ്യും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷനെത്തും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്രവിഹിതം കേന്ദ്രസര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അനുവദിച്ചു.

ഈ വിഹിതം കേന്ദ്രസര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യേണ്ടത്.  ഓണത്തിന് രണ്ടു മാസത്തെ പെന്‍ഷന്‍ 3200 രൂപ വീതം വിതരണം ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിറക്കൂട്ട് ചിത്രരചന മത്സരം

തിരുവല്ല : വൈ.എം.സി.എ സബ് - റീജണിൻ്റെ നേതൃത്വത്തിൽ നിറക്കൂട്ട് ചിത്രരചന മത്സരം നടത്തി. വിവിധ വൈ.എം.സി.എകളിൽ നിന്ന് നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. മത്സരങ്ങളുടെ ഉദ്ഘാടനം മലങ്കര മാർത്തോമാ സഭ അല്മായ ട്രസ്റ്റി...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത 18 കാരൻ അറസ്റ്റിൽ

പത്തനംതിട്ട : പതിനേഴുകാരിയെ ബലാൽസംഗം ചെയ്തകേസിൽ 18 കാരൻ അറസ്റ്റിൽ. തണ്ണിത്തോട് തേക്കുതോട് താഴെപൂച്ചക്കുളം പാലവിളയിൽ വീട്ടിൽ ജെ വിജയ് (18) ആണ്  തണ്ണിത്തോട് പോലീസിന്റെ പിടിയിലായത്.അടുപ്പത്തിലായിരുന്ന പെൺകുട്ടിയെ, കഴിഞ്ഞവർഷം നവംബറിനും 2024...
- Advertisment -

Most Popular

- Advertisement -